

തിരുവനന്തപുരം : സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വീണ്ടും വിമര്‍ശനം. യെച്ചൂരിയുടെ നീക്കം സ്ഥാനമാനങ്ങള്‍ ലക്ഷ്യമിട്ടെന്ന് ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു. ഇപ്പോഴത്തെ ഇടപെടലിന് പിന്നില്‍ എംപി സ്ഥാനം കിട്ടാത്തതിലെ നിരാശ. കോണ്‍ഗ്രസ് ബന്ധത്തില്‍, 21 ആം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തില്‍ നിന്ന് വ്യതിചലിക്കുന്നത് പ്രത്യേക ലക്ഷ്യങ്ങളോടെയെന്നും പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു. .
ധനമന്ത്രി തോമസ് ഐസക്കിന്റെ നിലപാടിനെയും പ്രതിനിധികള്‍ വിമര്‍ശിച്ചു. ജിഎസ്ടിയെ ധനമന്ത്രി ആദ്യം അനുകൂലിച്ചത് പാര്‍ട്ടി നിലപാടിന് വിരുദ്ധമായാണ്. ജിഎസ്ടി ദോഷകരമായെന്ന് തോമസ് ഐസക്കിന് മനസ്സിലായത് ഇപ്പോഴാണെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.
നെടുമങ്ങാട് ഇടതുസ്ഥാനാര്‍ത്ഥി സി ദിവാകരനെ തോല്‍പ്പിക്കാന്‍ സിപിഐ തന്നെ ശ്രമിച്ചെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു. സിപിഐ ജില്ലാ സെക്രട്ടറി തന്നെ ഇതിനായി രംഗത്തിറങ്ങി. യുഡിഎഫില്‍ നിന്ന് മാറിനില്‍ക്കുന്ന കക്ഷികളെ കൂടെക്കൂട്ടണമെന്ന് എഎ റഹിം ആവശ്യപ്പെട്ടു. പൊലീസ് തലപ്പത്ത് ആര്‍എസ്എസ് ബന്ധമുള്ളവരാണ്. ജില്ലയില്‍ നടന്ന അക്രമങ്ങളില്‍ പൊലീസ് പക്ഷപാതപരമായാണ് പെരുമാറുന്നത്. തങ്ങള്‍ പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിട്ടില്ല. പക്ഷപാതപരമായി പെരുമാറുന്നത് പൊലീസാണെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെ ഇംപീച്ച്‌മെന്റ് നീക്കവുമായി യെച്ചൂരി മുന്നിട്ടിറങ്ങിയത് പിണറായി വിജയനെ ലക്ഷ്യമിട്ടാണെന്ന്ും പ്രതിനിധികള്‍ ആരോപണം ഉന്നയിച്ചിരുന്നു. നേമത്ത് നിന്നുള്ള പ്രതിനിധികളാണ് യെച്ചൂരിക്കെതിരെ രംഗത്തുവന്നത്. യെച്ചൂരിയുടെ മാത്രമല്ല, ചില പിബി അംഗങ്ങളുടെ നിലപാടും ഇക്കാര്യത്തില്‍ സംശയാസ്പദമാണ്. പിണറായി വിജയന്‍ അടക്കം കേരളത്തില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കളുടെ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇത് കേസിനെ ബാധിക്കുമെന്നും, കേരളത്തില്‍ നിന്നുള്ള നേതാക്കളെ പ്രതിരോധത്തിലാക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates