ലിഗയുടെ മൃതദേഹം ധൃതി പിടിച്ച് സംസ്‌കരിക്കുന്നത് ദുരൂഹം : ബിജെപി

ധൃതിപിടിച്ച് സംസ്‌കാരം നടത്തുന്നത് ആരെയോ രക്ഷിക്കാന്‍ വേണ്ടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍
ലിഗയുടെ മൃതദേഹം ധൃതി പിടിച്ച് സംസ്‌കരിക്കുന്നത് ദുരൂഹം : ബിജെപി
Updated on
1 min read

തിരുവനന്തപുരം : തിരുവനന്തപുരം വാഴമുട്ടത്ത് മരിച്ചനിലയിൽ കണ്ടെത്തിയ വിദേശ വനിത ലിഗയുടെ ശവശരീരം ധൃതിപിടിച്ച് സംസ്‌കരിക്കുന്നത് ദുരൂഹമാണെന്ന് ബിജെപി. ധൃതിപിടിച്ച് സംസ്‌കാരം നടത്തുന്നത് ആരെയോ രക്ഷിക്കാന്‍ വേണ്ടിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചു. മൃതദേഹം മറവു ചെയ്യാനേ പാടുള്ളൂ. ശവദാഹം നടത്തരുതെന്ന് കുമ്മനം ആവശ്യപ്പെട്ടു. 

റീ പോസ്റ്റ് മോര്‍ട്ടം ചെയ്യാനുള്ള സാധ്യത ഇല്ലാതാക്കരുത്. വിഷയത്തില്‍ ഇടപെടാന്‍ വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. ലിഗയുടെ സംസ്‌കാരം ഇന്ന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com