വിവാഹം റദ്ദാക്കിയതിനെതിരെ ഹൈക്കോടതിയിലേക്ക് മാര്‍ച്ച്; പോലീസ് രണ്ടു തവണ ടിയര്‍ ഗ്യാസ് പ്രയോഗിച്ചു

പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് രണ്ടുതവണ ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. 
ഹാദിയ
ഹാദിയ
Updated on
1 min read

കൊച്ചി: മതപരിവര്‍ത്തനം നടത്തിയ ഹാദിയ എന്ന യുവതിയുടെ വിവാഹം ഹൈക്കോടതി റദ്ദുചെയ്തതില്‍ പ്രതിഷേധിച്ച് മുസ്ലീം ഏകോപന സമിതി ഹൈക്കോടതിയിലേക്ക് മാര്‍ച്ച് നടത്തി. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് രണ്ടുതവണ ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. 

ഹാദിയയുടെ വിവാഹം റദ്ദാക്കി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. മകളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു ഉത്തരവ്. കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച രാവിലെ വൈക്കത്തു നിന്നെത്തിയ പോലീസ് സംഘം ഹാദിയയെ വീട്ടിലെത്തിച്ചു. പോലീസ് സംരക്ഷണയില്‍ കൊച്ചിയിലെ ഹോസ്റ്റലില്‍ താമസിച്ചുവരികയായിരുന്നു ഹാദിയ. 

2015നാണ് വൈക്കം സ്വദേശിയായ പെണ്‍കുട്ടി ഇസ്ലാം മതം സ്വീകരിച്ചത്. മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലം സ്വദേശിയായ ഷഫിന്‍ ജഹാന്‍ എന്നയാളുമായി ഇവരുടെ വിവാഹം നടന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com