ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ;  കേരളത്തിൽ ആറ് ജില്ലകളിൽ അതീവ ജാഗ്രതാനിർദേശം 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലാ അധികൃതർക്കാണ് അതീവ ജാഗ്രതാനിർദേശം നൽകിയത്
ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ;  കേരളത്തിൽ ആറ് ജില്ലകളിൽ അതീവ ജാഗ്രതാനിർദേശം 
Updated on
1 min read

ന്യൂഡൽഹി : ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ  കേരളത്തിലെ ആറ് ജില്ലകളിൽ അതീവ ജാഗ്രത പുലർത്താൻ കേന്ദ്ര നിർദേശം. കേരളമടക്കം 10 സംസ്‌ഥാനങ്ങളിൽ  ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. രണ്ടുദിവസത്തേക്കാണ് ജാഗ്രതാനിർദേശം. 

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലാ അധികൃതർക്കാണ് ദുരന്തനിവാരണ അതോറിട്ടി അതീവ ജാഗ്രതാനിർദേശം നൽകിയത്.  ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ  പോകരുത്‌. അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തയ്യാറായിരിക്കാൻ പോലീസ്‌, വൈദ്യുതി ഉൾപ്പടെയുള്ള വകുപ്പുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com