സ്വന്തം കിടപ്പറ രം​ഗങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ഭാര്യയുമൊത്തുള്ള കിടപ്പറ രം​ഗങ്ങൾ മൊബൈലിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
സ്വന്തം കിടപ്പറ രം​ഗങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ
Updated on
1 min read

കൊച്ചി: ഭാര്യയുമൊത്തുള്ള കിടപ്പറ രം​ഗങ്ങൾ മൊബൈലിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വൈപ്പിനിൽ മാലിപ്പുറത്ത് താമസിക്കുന്ന ആലുവ എൻഎഡി സ്വദേശിയായ 32കാരനാണ് അറസ്റ്റിലായത്. വിവാഹിതനായിട്ട് എട്ട് വർഷം കഴിഞ്ഞു. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. ഏറെ നാളുകളായി ഇരുവരും അകന്ന് കഴിയുകയായിരുന്നു. കുട്ടിക്ക് അസുഖമാണെന്ന് പറഞ്ഞ് മാലിപ്പുറത്തുള്ള വാടക വീട്ടിലേക്ക് ഭാര്യയെ വിളിച്ചുവരുത്തി. ഭാര്യയോടുള്ള വൈരാ​ഗ്യം തീർക്കാൻ കിടപ്പറ രം​ഗങ്ങൾ ചിത്രീകരിക്കുകയായിരുന്നു. 

ഞാറയ്ക്കൽ സിഐ സജിൻ ശശി, എസ്ഐ സം​ഗീത് ജോബ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ ഞാറയ്ക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com