നീന്തുന്നതിനിടെ അമ്മയ്ക്ക് അപസ്മാരം, വെള്ളത്തിലേക്ക് എടുത്തുചാടി പത്തുവയസുകാരന്‍; അഭിനന്ദനപ്രവാഹം- വീഡിയോ 

അമേരിക്കയില്‍ അപസ്മാരരോഗിയായ അമ്മയെ നീന്തല്‍ക്കുളത്തില്‍ നിന്ന് മകന്‍ രക്ഷിച്ചു
വെള്ളത്തില്‍ നിന്ന് അമ്മയെ രക്ഷിക്കുന്ന മകന്റെ ദൃശ്യം
വെള്ളത്തില്‍ നിന്ന് അമ്മയെ രക്ഷിക്കുന്ന മകന്റെ ദൃശ്യം
Updated on: 
1 min read

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ അപസ്മാരരോഗിയായ അമ്മയെ നീന്തല്‍ക്കുളത്തില്‍ നിന്ന് മകന്‍ രക്ഷിച്ചു. അമ്മ അപസ്മാര ലക്ഷണങ്ങള്‍ കാണിക്കുന്നത് കണ്ട പത്തുവയസുകാരന്‍ വെള്ളത്തിലേക്ക് എടുത്തുചാടി രക്ഷിക്കുകയായിരുന്നു. 

ഒക്ലഹോമയിലെ വീട്ടിലെ നീന്തല്‍ക്കുളത്തിലാണ് സംഭവം. നീന്തുന്നതിനിടെ അമ്മ അപസ്മാര ലക്ഷണം കാണിക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട മകന്‍ വെള്ളത്തിലേക്ക് എടുത്തുചാടി അമ്മയെ രക്ഷിക്കുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

ലോറി കീനിയാണ് തനിക്ക് ഉണ്ടായ അനുഭവം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ലോറി കീനിയുടെ മകന്‍ ഗാവിനാണ് അമ്മയെ രക്ഷിച്ചത്. തന്നെ രക്ഷിച്ച മകനോട് നന്ദി പറഞ്ഞുകൊണ്ടാണ് വീഡിയോ പങ്കുവെച്ചത്. സോഷ്യല്‍മീഡിയയില്‍ മകന് അഭിനന്ദനപ്രവാഹമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER