തെളിവുണ്ടാക്കാന്‍ എഐ; പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം

ഒന്നിലധികം കേസുകളില്‍ അന്വേഷണ രേഖകളും സാക്ഷിമൊഴികളും ഡിജിറ്റല്‍ തെളിവുകളും തയ്യാറാക്കുന്നതിനിനായി ഈ ഉദ്യോഗസ്ഥന്‍ എഐ ടൂളുകളുടെ സഹായം തേടിയിട്ടുണ്ട്
AI to generate evidence; Investigation against police officer
പ്രതീകാത്മക ചിത്രംPinterest
Updated on: 
1 min read

ലണ്ടന്‍: നിര്‍മിത ബുദ്ധി (എഐ) ഉപയോഗിച്ച് വിവിധ ക്രിമിനല്‍ കേസുകളില്‍ വ്യാജ തെളിവുകള്‍ സൃഷ്ടിച്ചെന്ന ഗുരുതര ആരോപണത്തെ തുടര്‍ന്ന് ബ്രിട്ടനിലെ പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം.

നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന സംഭവമവെന്നാണ് വിമര്‍ശനം. എഐ സാങ്കേതികവിദ്യയുടെ ദുരുപയോഗം നിയമനിര്‍വഹണ സംവിധാനങ്ങളില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാമെന്ന ചര്‍ച്ചയ്ക്കു വഴിവെച്ചിരിക്കുകയാണ് കേസ്.

AI to generate evidence; Investigation against police officer
ഒരേ ദിവസം തകര്‍ന്നുവീണത് തന്ത്രപ്രധാന ബോംബര്‍ വിമാനങ്ങള്‍; ശീതയുദ്ധത്തിലെ റഷ്യയുടെയും യുഎസിന്റെയും 'കരുത്ത്'

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒന്നിലധികം കേസുകളില്‍ അന്വേഷണ രേഖകളും സാക്ഷിമൊഴികളും ഡിജിറ്റല്‍ തെളിവുകളും തയ്യാറാക്കുന്നതിനിനായി ഈ ഉദ്യോഗസ്ഥന്‍ എഐ ടൂളുകളുടെ സഹായം തേടിയിട്ടുണ്ട്. ചില കേസുകളില്‍ എഐ നല്‍കിയ വിവരങ്ങള്‍ യഥാര്‍ഥ തെളിവുകളെന്ന നിലയില്‍ ഉള്‍പ്പെടുത്തിയിരിക്കാമെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഇതോടെ നിരവധി കേസുകളുടെ വിശ്വാസ്യത പരിശോധിക്കേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.

സംഭവം പുറത്തുവന്നതോടെ പൊലീസ് അടിയന്തര അന്വേഷണം ആരംഭിച്ചു. ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ കൈകാര്യം ചെയ്ത കേസുകളുടെ വിവരങ്ങള്‍ പരിശോധിച്ചുവരികയാണ്. എഐ ഉപയോഗിച്ച് രേഖകളില്‍ മാറ്റം വരുത്തിയിട്ടുണ്ടോ, തെളിവുകള്‍ കെട്ടിച്ചമച്ചിട്ടുണ്ടോ, കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ കൃത്രിമമായി സൃഷ്ടിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണത്തിലുള്ളത്.

AI to generate evidence; Investigation against police officer
യുഎസ് ബി-52 ബോംബർ വിമാനം തകർന്നു വീണു; 8 മരണം

നിയമവിദഗ്ധരുടെ അഭിപ്രായത്തില്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ തയ്യാറാക്കുന്ന രേഖകളുടെ കൃത്യതയാണ് ഒരു കേസിന്റെ അടിസ്ഥാന ഘടകം. അത്തരം രേഖകളില്‍ എഐ സൃഷ്ടിച്ച വിവരങ്ങള്‍ യഥാര്‍ഥ തെളിവുകളെന്ന നിലയില്‍ ഉള്‍പ്പെട്ടാല്‍ അത് നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ ഗുരുതരമായി ബാധിക്കും. അതുകൊണ്ടുതന്നെ ആരോപണം ശരിയാണെന്ന് തെളിഞ്ഞാല്‍ ഉദ്യോഗസ്ഥനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

AI to generate evidence; Investigation against police officer
സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

അതേസമയം, എഐ ഉപകരണങ്ങള്‍ ഉപയോഗിച്ചതുകൊണ്ട് മാത്രം നിയമലംഘനം നടന്നുവെന്ന് ഉറപ്പിക്കാനാവില്ലെന്നും അന്വേഷണ ഫലത്തിനായി കാത്തിരിക്കണമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. രേഖകള്‍ തയ്യാറാക്കുന്നതിനുള്ള സഹായമായാണോ, തെളിവുകള്‍ വ്യാജമായി സൃഷ്ടിക്കുന്നതിനായാണോ എഐ ടൂളുകള്‍ ഉപയോഗിച്ചതെന്ന് വ്യക്തമാകേണ്ടതുണ്ടെന്നാണ് അവരുടെ വാദം. സംഭവം പുറത്തുവന്നതോടെ ബ്രിട്ടനിലെ പൊലീസ് സേനയില്‍ എഐ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രണ സംവിധാനങ്ങളും വീണ്ടും ചര്‍ച്ചാവിഷയമായിട്ടുണ്ട്.

Summary

AI to generate evidence; Investigation against police officer

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sabith
Incident involving the attack on ED officials in Thiruvananthapuram,ED registers case under pmla act
Sukumara Kurup
Arjun Ayanki
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com