ഒരൊറ്റ നിമിഷം, മകനെ വാരിയെടുത്ത് ഓടിമാറി; ശ്വാസം നിലച്ചുപോകുന്ന വീഡിയോ

റഷ്യയിലെ സെറ്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ഏപ്രില്‍ 14നാണ് സംഭവം
നിയന്ത്രണം വിട്ട് പാഞ്ഞുവരുന്ന കാറില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന അച്ഛനും മകനും
നിയന്ത്രണം വിട്ട് പാഞ്ഞുവരുന്ന കാറില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന അച്ഛനും മകനും
Updated on: 
1 min read

റോഡില്‍ ഇറങ്ങുന്നത് തന്നെ സുരക്ഷിതമല്ല എന്ന് വ്യക്തമാക്കുന്ന നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. എവിടെ എപ്പോള്‍ വേണമെങ്കിലും അപകടം സംഭവിക്കാം. തന്റെ ഭാഗത്ത് നിന്നുള്ള തെറ്റ് കൊണ്ടാവണമെന്നില്ല. മറ്റുള്ളവരുടെ അശ്രദ്ധയും അപകടം ക്ഷണിച്ചുവരുത്താം. ഇവിടെ നിയന്ത്രണം വിട്ട് പാഞ്ഞുവന്ന കാറില്‍ നിന്ന് നാലുവയസുകാരനെ രക്ഷിക്കുന്ന അച്ഛന്റെ വീഡിയോയാണ് വൈറലാകുന്നത്.

റഷ്യയിലെ സെറ്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ഏപ്രില്‍ 14നാണ് സംഭവം. കടയില്‍ നിന്ന് സാധനം വാങ്ങി പുറത്തിറങ്ങി നില്‍ക്കുകയാണ് അച്ഛനും മകനും. ഈസമയത്താണ് റിവേഴ്‌സ് ഗിയറില്‍ നിയന്ത്രണം വിട്ട കാര്‍ പിന്നിലേക്ക് പാഞ്ഞു വന്നത്. അപകടം മണത്ത അച്ഛന്‍ മകനെ വാരിയെടുത്ത് അരികിലേക്ക് മാറി നിമിഷങ്ങള്‍ക്കകം കടയിലേക്ക് കാര്‍ ഇടിച്ചുകയറി. തലനാരിഴയ്ക്കാണ് അച്ഛനും മകനും രക്ഷപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

കാര്‍ കടയില്‍ ഇടിച്ചുകയറുന്ന സമയത്ത് അതിവേഗത്തില്‍ പാഞ്ഞുവരുന്നത് ശ്രദ്ധിക്കാതെ അവിടെ തന്നെ നിന്നിരുന്നുവെങ്കില്‍ സംഭവം മറ്റൊന്നാകുമായിരുന്നു. നാലുവയസുകാരനും അച്ഛനും ഗുരുതരമായി പരിക്കേല്‍ക്കുമെന്ന് വീഡിയോ കണ്ടാല്‍ തീര്‍ച്ചയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com