China tariff : ചുങ്കപ്പോര് തുടരുന്നു; ട്രംപിന്റെ പകരച്ചുങ്കത്തിന് മറുചുങ്കവുമായി ചൈന; '50 ശതമാനം അധിക തീരുവ'

പുതിയ തീരുവ ഏപ്രിൽ 10 ന് നിലവിൽ വരുമെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്
tariff war
ട്രംപും ജിൻപിങും എഎൻഐ
Updated on
1 min read

ബീജിങ്ങ്: അമേരിക്കയും ലോകരാജ്യങ്ങളും തമ്മിലുള്ള ചുങ്കപ്പോര് തുടരുന്നു. ചൈനീസ് ഉത്പന്നങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തീരുവ കൂട്ടിയതിന് തിരിച്ചടിച്ച്, ചൈനയും യുഎസ് ഉത്പന്നങ്ങൾക്കുള്ള പകരച്ചുങ്കം വർധിപ്പിച്ചു. യുഎസ് ഉത്പന്നങ്ങൾക്ക് 34 ശതമാനമായിരുന്ന തീരുവ, 84 ശതമാനമായിട്ടാണ് കൂട്ടിയത്.

പുതിയ തീരുവ ഏപ്രിൽ 10 ന് നിലവിൽ വരുമെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട്. ചൈനയ്‌ക്കെതിരെ ആദ്യം 34 ശതമാനം തീരുവ ട്രംപ് ചുമത്തിയിരുന്നു. ഇതിന് തിരിച്ചടിയായി യു എസ് ഉത്പന്നങ്ങള്‍ക്ക് ചൈനയും 34 ശതമാനം തീരുവ ചുമത്തി. ചൈനയുടെ പകരച്ചുങ്കത്തിന് പ്രതികാരമായി 50 ശതമാനം അധിക തീരുവ കൂടി ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ട്രംപ് ചുമത്തി. ഇതോടെ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 104 ശതമാനമായി നികുതി ഉയര്‍ന്നു.

ഈ സാഹചര്യത്തിലാണ് അമേരിക്കയിൽ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ചൈന വീണ്ടും അധിക തീരുവ പ്രഖ്യാപിച്ചത്. ഇതോടെ യു എസ് ഉത്പന്നങ്ങള്‍ക്ക് മേലുള്ള നികുതി 84 ശതമാനമായി ഉയര്‍ന്നു. ഇതിന് പുറമെ യുഎസ് കമ്പനികള്‍ക്ക് നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 12 യുഎസ് കമ്പനികളെ കയറ്റുമതി നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും, ആറ് കമ്പനികളെ വിശ്വസനീയമല്ലാത്ത സ്ഥാപനങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com