റെസ്റ്റോറന്റിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ചൈനയില്‍ 31 മരണം 

ചൈനയില്‍ റെസ്റ്റോറന്റിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 31 മരണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ബീജിങ്: ചൈനയില്‍ റെസ്റ്റോറന്റിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 31 മരണം. പരിക്കേറ്റ ഏഴുപേരെ ആശുപത്രിയിലേക്ക് മാറ്റി.

വടക്കുപടിഞ്ഞാറന്‍ ചൈനയിലെ പട്ടണമായ യിഞ്ചുവാനില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ബാര്‍ബിക്യൂ റെസ്റ്റോറന്റിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഡ്രാഗണ്‍ ബോട്ട് ഉത്സവത്തിനായി തെരുവില്‍ ജനം തടിച്ചുകൂടിയതിനാലാണ് പൊട്ടിത്തെറിയില്‍ മരണസംഖ്യ ഉയര്‍ന്നത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. 

റെസ്‌റ്റോറന്റില്‍ നിന്ന് പുറത്തേയ്ക്ക് ഓടിയ രണ്ടു വെയ്റ്റര്‍മാരില്‍ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചതായും റെസ്‌റ്റോറന്റില്‍ നിന്ന് പുക ചുരുളുകള്‍ ഉയര്‍ന്നതായും ദൃക്‌സാക്ഷികള്‍ പറയുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com