'അപാര ബുദ്ധി തന്നെ', കുട്ടിയുടെ നഷ്ടപ്പെട്ട ഷൂ തുമ്പിക്കൈ കൊണ്ട് എടുത്തു; കുരുന്നുകൈകളിലേക്ക് വച്ചുനീട്ടി ആന- വൈറല്‍ വീഡിയോ 

ചൈനയിലെ മൃഗശാലയിലാണ് സംഭവം
കുട്ടിക്ക് ഷൂ തിരികെ നല്‍കുന്ന ദൃശ്യം
കുട്ടിക്ക് ഷൂ തിരികെ നല്‍കുന്ന ദൃശ്യം
Updated on: 
1 min read

ആനകള്‍ക്ക് മറ്റു മൃഗങ്ങളെക്കാള്‍ ബുദ്ധി കൂടുതലാണ് എന്ന് പറയാറുണ്ട്. ആനയുടെ ചില പ്രവൃത്തികള്‍ കണ്ടാല്‍ മനുഷ്യരേക്കാള്‍ തിരിച്ചറിവോടെയാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്ന് തോന്നാം. ഇപ്പോള്‍ നഷ്ടപ്പെട്ടു പോയ ഷൂ കുട്ടിക്ക് തിരികെ നല്‍കുന്ന ആനയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

ചൈനയിലെ മൃഗശാലയിലാണ് സംഭവം. മൃഗശാലയില്‍ സന്ദര്‍ശനത്തിന് എത്തിയതാണ് കുട്ടി. അതിനിടെയാണ്  മൃഗങ്ങളെ പാര്‍പ്പിച്ചിരുന്ന സ്ഥലത്ത് കുട്ടിയുടെ ഷൂ നഷ്ടപ്പെട്ടത്.

ഇത് കണ്ട ആന തുമ്പിക്കൈ കൊണ്ട് ഷൂ എടുത്ത് കുട്ടിക്ക് നല്‍കുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. കുട്ടി രണ്ടുകൈയും നീട്ടി തുമ്പിക്കൈയില്‍ നിന്ന് ഷൂ എടുക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER