ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിനു നേരെ ആക്രമണം; ഇന്ധന ടാങ്കറിന് തീ പിടിച്ചു

കപ്പലിലെ 24 ജീവനക്കാരും ഇന്ത്യക്കാർ
Fire On Oil Tanker
Fire On Oil Tanker
Updated on
1 min read

മസ്കറ്റ്: പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ ഒമാൻ തീരത്ത് ഇന്ത്യൻ കപ്പലിനു നേരെ ആക്രമണം. തീ പിടിച്ച ഇന്ധന ടാങ്കറിലെ 24 ജീവനക്കാരും ഇന്ത്യക്കാരാണ്. ആക്രമണം നടന്നതായി ഷിപ്പിങ് മന്ത്രാലയം സ്ഥിരീകരിച്ചു. കപ്പലിലുള്ളവർ സുരക്ഷിതരാണെന്നും ജീവനക്കാരെ മുഴുൻ രക്ഷിച്ചതായും ഷിപ്പിങ് മന്ത്രാലയം ഡയറക്ടർ ഓപേഷ് കുമാർ ശർമ്മ പറഞ്ഞു. രണ്ട് മാസത്തിനു ശേഷം പശ്ചിമേഷ്യ വീണ്ടും സംഘർഷഭരിതമായതിനു പിന്നാലെയാണ് ആക്രമണം.

പശ്ചിമേഷ്യയിൽ വീണ്ടും ആക്രമണങ്ങൾ നടക്കുന്നതിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. 100 ദിവസമായി തുടരുന്ന സംഘർഷം മനുഷ്യ ദുരിതം കൂട്ടുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ആഗോള തലത്തിൽ ഉർജ്ജ സുരക്ഷയേയും സാമ്പത്തിക ഭദ്രതയേയും ഇത് ബാധിക്കുകയാണ്. എല്ലാ കക്ഷികളും നയതന്ത്ര നീക്കത്തിലൂടെ പ്രശ്നം പരിഹരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

Fire On Oil Tanker
ട്രംപിന് കനത്ത തിരിച്ചടി, എച്ച്-1ബി വിസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് യുഎസ് കോടതി റദ്ദാക്കി

ഇറാനിലേക്കുള്ള ഇന്ത്യക്കാരുടെ യാത്ര വിലക്കുന്ന മാർഗ നിർദ്ദേശം ടെഹ്റാനിലെ ഇന്ത്യൻ എംബസി പുറത്തിറക്കി. ടെഹ്റാനിൽ പഠിക്കുന്ന വിദ്യാർഥികൾ മടങ്ങാൻ ശ്രമിക്കുന്നതനിടെയാണ് പുതിയ മാർ​ഗ നിർദ്ദേശം. ഇറാനിലുള്ളവർ സാധ്യമായ മാർ​ഗത്തിലൂടെ മടങ്ങണമെന്നും നിർദ്ദേശമുണ്ട്. ഇസ്രയേലിലുള്ള ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്നും പ്രാദേശിക അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

Fire On Oil Tanker
'ആശങ്ക വേണ്ട!; കൈവശം 76 ദിവസത്തേക്കുള്ള ഇന്ധന ശേഖരം; ഒരുമാസം ഹോര്‍മുസ് അടച്ചിട്ടാലും ഭയപ്പെടാനില്ല'
Summary

Fire On Oil Tanker: 24 Indian seafarers seek urgent help after vessel reportedly attacked off Oman coast

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com