ചീഞ്ഞുനാറി പാരീസ്; മാലിന്യക്കൂമ്പാരം അടിഞ്ഞുകൂടി നഗരവീഥികള്‍, തൊഴിലാളി സമരം ശക്തിപ്രാപിക്കുന്നു, കുലുങ്ങാതെ മാക്രോണ്‍
പാരീസ്: ഫ്രാന്‍സില്‍ പെന്‍ഷന്‍ പരിഷ്‌കരണ നിയമത്തിന് എതിരായ തൊഴിലാളികളുടെ സമരം തുടരുന്നു. ശുചീകരണ തൊഴിലാളികളും സമരത്തില്‍ പങ്കാളികളായതോടെ, പാരീസ് നഗരത്തിലെ തെരുവുകള്‍ മാലിന്യത്തില്‍ നിറഞ്ഞു. പെന്‍ഷന്‍ പ്രായം 62ല്‍ നിന്ന് 64ലേക്ക് ഉയര്‍ത്താനുള്ള പ്രസിഡന്റ് ഇമ്മാനുവോല്‍ മാക്രോണിന്റെ നീക്കത്തിന് എതിരെയാണ് ശുചീകരണ തൊഴിലാളികള്‍ മാര്‍ച്ച് ആറുമുതല്‍ സമരം ആരംഭിച്ചത്.
തിങ്കളാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 5,600 ടണ്ണില്‍ അധികം മാലിന്യം നഗരത്തിലെ റോഡുകളില്‍ കെട്ടിക്കിടക്കുന്നു എന്നാണ് വിവരം. മൂന്നു മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ തൊഴിലാളികള്‍ പൂര്‍ണമായി ഉപരോധിച്ചിരിക്കുകയാണ്. ഒരു മാലിന്യ സംസ്‌കരണ കേന്ദ്രം ഭാഗികമായി അടച്ചു. രാജ്യത്തെ മറ്റു നഗരങ്ങളിലും സമാനമായ സാഹചര്യമാണുള്ളത്.
പ്രസിഡന്റിന്റെ നടപടിക്ക് എതിരെ പ്രതിപക്ഷവും സമരവുമായി രംഗത്തുണ്ട്. ശുചീകരണ തൊഴിലാളികള്‍ക്ക് പുറമേ, മറ്റു മേഖലയിലെ തൊഴിലാളികളും സമരം നടത്തുന്നുണ്ട്. ഇന്ന് രാജ്യ വ്യാപക പ്രക്ഷോഭത്തിന് തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ട്രെയിന്‍ ഗതാഗതം അടക്കം നിശ്ചലമാക്കാനാണ് തൊഴിലാളി സംഘടനകളുടെ ആഹ്വാനം.
സര്‍ക്കാരിന്റെ പുതിയ നീക്കത്തിനെ എഴുപത് ശതമാനം പേരും എതിര്‍ക്കുന്നു എന്നാണ് സര്‍വെകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ബില്ലുമായി മുന്നോട്ടുപോകാനാണ് പ്രസിഡന്റ് മാക്രോണിന്റെ തീരുമാനം. ശനിയാഴ്ച ഫ്രഞ്ച് സെനറ്റ് ബില്ലിന് അംഗീകാരം നല്‍കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
