കടൽത്തീരത്ത് അടിഞ്ഞത് ജീവനുള്ള പശു; ഞെട്ടൽ, തടിച്ചുകൂടി സന്ദർശകർ 

ഓസ്ട്രേലിയയിൽ കടൽത്തീരത്ത് വന്നടിഞ്ഞ ജീവനുള്ള പശുവിനെ കണ്ട് നടുങ്ങി നാട്ടുകാർ
കടൽത്തീരത്ത് അടിഞ്ഞ ജീവനുള്ള പശു
കടൽത്തീരത്ത് അടിഞ്ഞ ജീവനുള്ള പശു
Updated on: 
1 min read

സിഡ്നി: ഓസ്ട്രേലിയയിൽ കടൽത്തീരത്ത് വന്നടിഞ്ഞ ജീവനുള്ള പശുവിനെ കണ്ട് നടുങ്ങി നാട്ടുകാർ. ഓൾഡ് ബാർ കടൽത്തീരത്ത് പശുവിനെ കണ്ടതോടെ സന്ദർശനത്തിനെത്തിയവർ തടിച്ചുകൂടി. ന്യൂസൗത്ത് വെയ്ൽസിൽ ഉണ്ടായ കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് ഒഴുകിപ്പോയ പശുവാണ് കടൽത്തീരത്ത് എത്തിയതെന്നാണ് നിഗമനം.

ശക്തമായ ഒഴുക്കിൽപ്പെട്ടതോടെ തീർത്തും അവശനിലയിലാണ് പശു തീരത്തടിഞ്ഞത്. രക്ഷാപ്രവർത്തകരെത്തി പശുവിനെ സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റിയിട്ടുണ്ട്. ന്യൂ സൗത്ത് വെയ്ൽസിലെ വടക്കുകിഴക്കൻ തീരപ്രദേശങ്ങളെ സാരമായി ബാധിച്ച വെള്ളപ്പൊക്കത്തിൽ 22 പശുക്കളെ കാണാതായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതിൽ ഒന്നാവാം ഇതെന്ന് പ്രദേശവാസികൾ പറയുന്നു.

കാലാവസ്ഥ മോശമായ ന്യൂ സൗത്ത് വെയ്ൽസിൽ കടലിൽ സർഫിങ് അടക്കമുള്ള വിനോദങ്ങൾ നിരോധിച്ചിരിക്കുകയാണ്. കടൽ പ്രക്ഷുബ്ധമായ അവസ്ഥയിലായിരുന്നിട്ടും പശു ജീവനോടെ തീരത്തടിഞ്ഞത് അദ്ഭുതമാണെന്ന് പലരും പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com