മാസ്‌ക് ധരിച്ചു, വസ്ത്രം ധരിച്ചില്ല; യുവാവിന്റെ ഓട്ടം ( വീഡിയോ)

റോളര്‍ ബ്ലേഡ് ഉപയോഗിച്ച് യുവാവ് അതിവേഗം റോഡിലൂടെ നീങ്ങുന്ന വീഡിയോയാണ് പുറത്തുവന്നത്
നഗ്നനായി ഓടുന്ന യുവാവ്, വീഡിയോ ചിത്രം
നഗ്നനായി ഓടുന്ന യുവാവ്, വീഡിയോ ചിത്രം
Updated on
1 min read

കോവിഡിന്റെ കാലമാണെങ്കിലും വ്യത്യസ്തമായി എന്തെങ്കിലും ചെയ്ത് വാര്‍ത്തകളില്‍ നിറയാന്‍ അതിസാഹസികതയ്ക്ക് മുതിരുന്നവര്‍ നിരവധിയുണ്ട്. അത്തരത്തിലുള്ള അമ്പരപ്പിക്കുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ അടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇപ്പോള്‍ നഗ്നനായി റോഡിലൂടെ ഓടി അതിസാഹസികതയ്ക്ക് മുതിര്‍ന്നിരിക്കുകയാണ് ഒരു യുവാവ്.

അമേരിക്കയിലാണ് സംഭവം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടത് അനിവാര്യമാണ്. ഇത് കൃത്യമായി പാലിച്ചാണ് യുവാവിന്റെ അതിസാഹസികത. പാണ്ടയുടെ രൂപത്തിലുള്ള മാസ്‌ക് ധരിച്ചാണ് യുവാവ് അമേരിക്കയിലെ ഹൈവേയില്‍ നഗ്നനായി ഇറങ്ങിയത്

റോളര്‍ ബ്ലേഡ് ഉപയോഗിച്ച് യുവാവ് അതിവേഗം റോഡിലൂടെ നീങ്ങുന്ന വീഡിയോയാണ് പുറത്തുവന്നത്. കൈയില്‍ ഒരു സെല്‍ഫി സ്റ്റിക്കുമുണ്ട്. നഗ്നനായി റോളര്‍ ബ്ലേഡ് ഉപയോഗിച്ച് അതിവേഗം നീങ്ങുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായാണ് സെല്‍ഫി സ്റ്റിക്. വീഡിയോയുടെ ഒരു ഭാഗത്ത് പിന്നില്‍ വരുന്ന കാറിനെ ഒരു നിമിഷം യുവാവ് തിരിഞ്ഞുനോക്കുന്നുണ്ട്. അശ്ലീല ദൃശ്യങ്ങള്‍ മറച്ചനിലയിലുള്ള വീഡിയോയാണ് പ്രചരിക്കുന്നത്.

സംസ്ഥാനന്തര പാതയില്‍ കാല്‍നടയാത്രക്കാര്‍ക്ക് പ്രവേശനത്തിന് വിലക്കുണ്ടെന്ന് ഓഹിയോ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വക്താവ് പറയുന്നു. സുരക്ഷയുടെ ഭാഗമായാണ് നടപടി. പ്രവേശിക്കുന്ന ഭാഗങ്ങളില്‍ കാല്‍നടയാത്രക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കൊണ്ടുള്ള ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com