വടക്കു പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ ബോംബ് സ്ഫോടനം. രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റു. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം പാക് താലിബാന് ഏറ്റെടുത്തു. ഖൈബര്‍ പഖ്തൂണ്‍ഖ്വ മേഖലയില്‍ ശനിയാഴ്ച നടന്ന ആക്രമണത്തില്‍ എട്ടു സൈനികര്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്.
ശനിയാഴ്ച സ്വാബി മേഖലയില്‍ പൊലീസ് വാനിന് നേരെ നടന്ന ഗ്രെനേഡ് ആക്രമണത്തില്‍ ഒരു പൊലീസ് ഓഫീസര്‍ കൊല്ലപ്പെടുകും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
പെഷവാര്‍ പള്ളി ആക്രണത്തിന് പിന്നാലെ, പാക് താലിബന്‍ പാകിസ്ഥാനില്‍ നിരന്തരം ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. വരുന്ന ആഴ്ചകളില്‍ ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുമെന്ന് പാക് സൈന്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൈനികര്‍ക്ക് നേരെ ആക്രമണം നടന്നിരിക്കുന്നത്.
ഭീകരവാദികളുടെ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍, വധശിക്ഷയ്ക്ക് വിധിച്ച ഭീകരുടെ ശിക്ഷ നടപ്പിലാക്കുക, പ്രശ്നബാധിത മേഖലയില്‍ സൈനിക വിന്യാനം വര്‍ധിപ്പിക്കുക, രാജ്യ വ്യാപകമായി കര്‍ശനമായ പരിശോധന അടക്കമുള്ള പ്രവര്‍ത്തനങ്ങളാണ് പാക് സര്‍ക്കാര്‍ ആലോചിക്കുന്നത്.
നേരത്തെ, പാക് താലിബാന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന് ഭരണകൂടം അഫ്ഗാനിലെ താലിബാന് നേതാക്കളെ സമീപിച്ചിരുന്നു. എന്നാല്‍ പാക് താലിബാന് തങ്ങളുടെ പ്രധാന സഖ്യകക്ഷിയാണെന്നും എതിര്‍ക്കാന്‍ സാധിക്കില്ല എന്നുമായിരുന്നു അഫ്ഗാന് താലിബാന്റെ നിലപാട്.
ഈ വാര്‍ത്ത കൂടി വായിക്കൂ പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ വസതിയിൽ നുഴഞ്ഞു കയറി; അഫ്ഗാൻ പൗരൻ അറസ്റ്റിൽ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates