പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്; മൂന്ന് മരണം, 18കാരനായ അക്രമിയെ വെടിവെച്ചു കൊന്നു 

അമേരിക്കയിൽ വെടിയേറ്റ് മൂന്ന് മരണം 
Published on

വാഷിങ്ടൺ: അമേരിക്കയിലെ ന്യൂമെക്‌സിക്കോയിൽ വെടിവെപ്പ്. 18കാരന്റെ വെടിയേറ്റ് മൂന്ന് പേർ കൊല്ലപ്പെട്ടു. രണ്ട് പൊലീസുകാരുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. അക്രമിയെ സംഭവസ്ഥലത്തു വെച്ച് തന്നെ വെടി വെച്ചു കൊന്നതായി പൊലീസ് അറിയിച്ചു.

ന്യൂമെക്‌സിക്കോയിലെ ഫാർമിങ്ടണിൽ പ്രാദേശിക സമയം 11 മണിയോടെയായിരുന്നു ആക്രമണം. ആക്രമണത്തെ തുടർന്ന് പ്രദേശത്ത് സ്‌കൂളുകൾക്ക് മുൻകരുതൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. അക്രമിയുടെ പേരോ വിവരമോ പൊലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ന്യൂമെക്‌സിക്കൻ ഗവർണർ മിഷേൽ ലുജൻ ഗ്രിഷാം ഖേദം പ്രകടിപ്പിച്ചു.

മരിച്ചവരുടെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായി ഗവർണർ അറിയിച്ചു. തോക്കുകൾ രാജ്യത്തെ ജീവനെടുക്കുന്നതിന്റെ മറ്റൊരു ഓർമ്മപ്പെടുത്തലാണിതെന്നും ഗവർണർ കൂട്ടിച്ചേർത്തു.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com