സൂപ്പര്‍ മാര്‍ക്കറ്റിനു പുറത്ത് വെടിവെപ്പ്; കാനഡയില്‍ ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ കൊല്ലപ്പെട്ടു

Shooting outside a supermarket; Indian-origin couple killed in Canada
Representative Image
Edited By:
Updated on: 
1 min read

ഒട്ടാവ: കാനഡയില്‍ ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ വെടിയേറ്റ് മരിച്ചു. കാനഡയിലെ സറേയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റിനു പുറത്താണ് വെടിവെപ്പുണ്ടായത്. ഗന്‍പ്രീത് രെഹാല്‍ (23), സുഖ്ജീത് കൗര്‍ (24) എന്നിവരാണ് കൊല്ലപ്പെട്ടത്.

നവംബര്‍ 15-ന് രാത്രി 10:38-ഓടെയാണ് ഇരുവരെയും പാര്‍ക്കിങ് സ്ഥലത്ത് വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അല്പസമയത്തിനുള്ളില്‍ ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചു. ഇതൊരു ആസൂത്രിതമായ ആക്രമണമാണെന്നാണ് പൊലീസ് കരുതുന്നത്.

ഇരുവരും സമീപപ്രദേശമായ ഡെല്‍റ്റയിലാണ് താമസിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.കാനഡയിലെ ഏറ്റവും വലിയ കൊലപാതക അന്വേഷണ വിഭാഗമായ 'ഇന്റഗ്രേറ്റഡ് ഹോമിസൈഡ് ഇന്‍വെസ്റ്റിഗേഷന്‍ ടീം' കേസ് ഏറ്റെടുത്തിട്ടുണ്ട്.

വെടിവയ്പ്പ് നടന്ന് ഏകദേശം 13 മിനിറ്റിനുശേഷം സമീപത്തുണ്ടായ കാര്‍ തീപിടിച്ചു നശിച്ചു. കൊലപാതകവുമായി ബന്ധമുള്ളവരുടേതാണ് കാറെന്ന് പൊലീസ് കരുതുന്നു. കഴിഞ്ഞ മാസം ലാംഗ്ലി പ്രദേശത്ത് കത്തിക്കരിഞ്ഞ കാറിനുള്ളില്‍ 25 വയസ്സുള്ള ഒരു ഇന്ത്യന്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. സറേയില്‍ താമസിച്ചിരുന്ന തുഷാര്‍ ശര്‍മയാണ് കൊല്ലപ്പെട്ടത്.

Shooting outside a supermarket; Indian-origin couple killed in Canada
ശരീരഭാരം കുറയ്ക്കാനും കായികക്ഷമത വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്നത്; സെന്റ് ജോണ്‍സ് വോര്‍ട്ട് അപകടകാരി, യുഎഇയില്‍ മുന്നറിയിപ്പ്
Shooting outside a supermarket; Indian-origin couple killed in Canada
ബഹ്‌റൈന് നേരെ ഇറാന്‍ ആക്രമണം; വ്യവസായ കേന്ദ്രത്തില്‍ വന്‍തീപിടിത്തം
Summary

Shooting outside a supermarket; Indian-origin couple killed in Canada

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER