പലസ്തീനില്‍ ഇസ്രയേല്‍ ആക്രമണം; 10പേര്‍ കൊല്ലപ്പെട്ടു, 102പേര്‍ക്ക് പരിക്ക്, 'ക്ഷമ നശിച്ചെന്ന്' ഹമാസ്

വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ പത്ത് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 102 പേര്‍ക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി
Updated on
1 min read


വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ പത്ത് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. 102 പേര്‍ക്ക് പരിക്കേറ്റതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നബ്‌ലുസ് നഗത്തിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. പരിക്കേറ്റവരില്‍ ആറുപേര്‍ ഗുരുതരാവസ്ഥയിലാണെന്ന് പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 

ഭീകരവാദികള്‍ക്ക് വേണ്ടിയുള്ള തെരച്ചിലാണ് നടന്നതെന്നാണ് ഇസ്രയേല്‍ വിശദീകരണം. ഇസ്രയേല്‍ സേനയ്ക്ക് നേരെ പ്രദേശവാസികള്‍ കല്ലേറ് നടത്തി. തിരക്കേറിയ മാര്‍ക്കറ്റിന് സമീപമാണ് ആക്രമണം നടന്നത്. 

മേഖലയെ വീണ്ടും സംഘര്‍ഷത്തിലേക്ക് തള്ളിവിടുകയാണ് ഇസ്രയേല്‍ ചെയ്യുന്നതെന്ന് പലസ്തീന്‍ പ്രസിഡന്റിന്റെ വക്താവ് കുറ്റപ്പെടുത്തി. 

വിഷയത്തില്‍ പ്രതികരണവുമായി ഹമാസും രംഗത്തെത്തി. വെസ്റ്റ് ബാങ്കിലെ ജനങ്ങള്‍ക്കെതിരെ ശത്രുക്കള്‍ നടത്തുന്ന കുറ്റകൃത്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ക്ഷമ നശിച്ചുകൊണ്ടിരിക്കുന്നുവെന്നും ഹമാസ് പ്രതികരിച്ചു. 

കഴിഞ്ഞദിവസം ജെനിന്‍ നഗരത്തിലും ഇസ്രയേല്‍ ആക്രമണം നടന്നിരുന്നു. ഈവര്‍ഷം മാത്രം ഇസ്രയേല്‍ ആക്രമണത്തില്‍ 50 പലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്. തിരിച്ചുള്ള ആക്രമണത്തില്‍ 11 ഇസ്രയേലുകാരും കൊല്ലപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indian Origin Woman Killed NY Subway
war
Russian Drone Hits Train Near Poland Border
Pak attempts damage control with Saudi after walking back on help against Houthis
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com