പിഴത്തുക നേരത്തെ അടച്ചാൽ ഡിസ്‌കൗണ്ട് ; അബുദാബിക്ക് പിന്നാലെ ഷാർജയും, പുതു സംരംഭകർക്കും വൻ ഇളവ്

പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ ഫീസുകളിൽ 50% കിഴിവ് നൽകാനും എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ തീരുമാനമായി. സാമ്പത്തിക മേഖലകളിലെ 88 പ്രോജക്ടുകൾക്ക് ഇത് ബാധകമാകും.
SHARJAH POLICE VEHICLE
The Sharjah government has announced an offer for those who pay fines for traffic violations.SHARJAH POLICE /X
Updated on
1 min read

ഷാർജ : ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള പിഴത്തുക അടക്കുന്നവർക്ക് ഓഫർ പ്രഖ്യാപിച്ച് ഷാർജ സർക്കാർ. നിയമലംഘനം നടന്ന് 60 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കുക ആണെങ്കിൽ 35% ഡിസ്‌കൗണ്ട് നൽകും. ഷാർജ ഉപ ഭരണാധികാരിയുടെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് പുതിയ തീരുമാനമെടുത്തത്.


ഇനി 60 ദിവസത്തിന് ശേഷവും ഒരു വർഷത്തിനുള്ളിലും അടയ്ക്കുകയാണെങ്കിൽ 25% ആണ് കിഴിവ് ലഭിക്കുക. ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങൾക്ക് പുതിയ തീരുമാനം ബാധകമല്ലെന്ന് അധികൃതർ അറിയിച്ചു.

SHARJAH POLICE VEHICLE
മമ്മൂട്ടിക്ക് കിട്ടിയ ഗോൾഡൻ വിസ നിങ്ങൾക്ക് വേണോ ? അതും കുറഞ്ഞ ചെലവിൽ, വഴിയുണ്ട്

വാഹനം കണ്ടുകെട്ടൽ ഫീസ്, പിഴ ഒടുക്കാൻ വൈകിയതിനുള്ള പിഴ എന്നിവയ്ക്കും 35% കിഴിവ് ബാധകമാണ്. ഈ കുറ്റങ്ങൾക്ക് 60 ദിവസത്തിനും ഒരു വർഷത്തിനുമിടയിൽ ആണ് പിഴ അടക്കുന്നത് എങ്കിൽ 25% കിഴിവ് ലഭിക്കും. കണ്ടുകെട്ടൽ ഫീസ് അടയ്‌ക്കേണ്ടി വരും.

പുതിയ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ ഫീസുകളിൽ 50% കിഴിവ് നൽകാനും എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ തീരുമാനമായി. സാമ്പത്തിക മേഖലകളിലെ 88 പ്രോജക്ടുകൾക്ക് ഇത് ബാധകമാകും.

2023-ലും ഈ ഇളവ് ഷാർജ സർക്കാർ നൽകിയിരുന്നു.

SHARJAH POLICE VEHICLE
ഒമാനിൽ വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; എ ഐ കാമറകൾ നിങ്ങൾക്ക് ചുറ്റുമുണ്ട്

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുകയിൽ ഡിസ്‌കൗണ്ട് നൽകാനുള്ള തീരുമാനം നേരത്തെ അബുദാബി പൊലീസും സ്വീകരിച്ചിരുന്നു. നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക 60 ദിവസത്തിനുള്ളില്‍ അടയ്ക്കുകയാണെങ്കിൽ 35 ശതമാനം ഇളവ് ലഭിക്കുമെന്നും അതിനു ശേഷമാണെങ്കിൽ പിഴത്തുകകള്‍ക്ക് 25 ശതമാനം ഡിസ്‌കൗണ്ടും നല്‍കുമെന്നും അബുദാബി പൊലീസ് വ്യക്തമാക്കിയിരുന്നു. ഈ അവസരം പൊതു ജനങ്ങൾ ഉപയോഗിക്കണമെന്ന് അബുദാബി പൊലീസ് അഭ്യർത്ഥിച്ചിരുന്നു.

Summary

The Sharjah government has announced an offer for those who pay fines for traffic violations.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com