വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ട്രെയിൻ ഇടിച്ച് ആമസോൺ ഡെലിവറി ട്രക്ക് രണ്ടായി മുറിഞ്ഞു; ഞെട്ടിക്കുന്ന അപകടം; ഡ്രൈവർക്ക് അത്ഭുത രക്ഷപ്പെടൽ (വീഡിയോ)

ട്രെയിൻ ഇടിച്ച് ആമസോൺ ഡെലിവറി ട്രക്ക് രണ്ടായി മുറിഞ്ഞു; ഞെട്ടിക്കുന്ന അപകടം; ഡ്രൈവർക്ക് അത്ഭുത രക്ഷപ്പെടൽ (വീഡിയോ)
Published on

ന്യൂയോർക്ക്: ആമസോൺ ഡെലിവറി ട്രക്ക് ഡ്രൈവർ അലക്സാണ്ടർ ഇവാൻസിന് ഇത് രണ്ടാം ജന്മം. തന്റെ 33ാം ജന്മ ദിനത്തിൽ പതിവു പോലെ ജോലിക്ക് പോയ അലക്സാണ്ടർ ഇവാൻസ് ജീവിത കാലത്ത് ഒരിക്കലും മറക്കാത്ത ഒരു പിറന്നാൾ ദിനമായി ആ ദിവസം മാറും എന്ന് ഒരിക്കലും കരുതിയില്ല. 

ഞെട്ടിക്കുന്ന അപകടത്തിൽ നിന്ന് ആ ദിവസം ഇവാൻസ് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഇവാൻസ് ഓടിച്ച ട്രക്ക് റെയിൽവേ ലൈനിൽ കുടുങ്ങുകയും അതിവേഗത്തിലെത്തിയ ട്രെയിൻ ഇടിക്കുകയുമായിരുന്നു. അമേരിക്കയിലെ മിൽവൗക്കിയിലാണ് അപകടം നടന്നത്. 

അപകടത്തിൽപെട്ട ട്രക്ക് രണ്ടായി മുറിഞ്ഞെങ്കിലും അധികം പരിക്കുകൾ ‌ഏൽക്കാതെ ഇവാൻസ് രക്ഷപ്പെട്ടു. ട്രെയിൻ വരുന്നത് അറിയെതെയാണ് റെയിൽവേ പാളം മുറിച്ചു കടക്കാൻ ശ്രമിച്ചതെന്നും വരുന്നത് കണ്ട് വേഗം ഓടിച്ചു പോകാൻ ശ്രമിച്ചെങ്കിലും നടന്നില്ല എന്നും ഇവാൻസ് പറയുന്നു. 

എന്താണ് സംഭവിച്ചതെന്നും താൻ രക്ഷപ്പെട്ടത് എങ്ങനെയാണെന്നും ഇപ്പോഴും വിശ്വാസം വരുന്നില്ലെന്നാണ് ഇവാൻസിന്റെ മറുപടി. ഡ്രൈവർ സീറ്റിനു പിന്നിൽ വച്ച് വാഹനം രണ്ടായി മുറിയുകയായിരുന്നു. ‍ട്രക്കിന്റെ ഒരു ഭാഗവുമായി കുറച്ചു ദൂരം പോയതിനു ശേഷമാണ് ട്രെയിൻ നിന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com