യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

ദുബായില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ശക്തമായ കാറ്റും ഇടിയും മിന്നലും ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
uae-weather-today
യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കിഎക്‌സ്
Updated on
1 min read

അബുദാബി: ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിന് ശേഷം യുഎഇയില്‍ വീണ്ടും കനത്ത മഴയും ഇടിമിന്നലും. വ്യാഴാഴ്ച പുലര്‍ച്ചെ അബുദാബിയിലും ദുബായിലും ശക്തമായ മഴ അനുഭവപ്പെട്ടു. മഴയെ തുടര്‍ന്ന് ദുബായില്‍ വിമാനം സര്‍വീസുകളും ബസ് സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

ഖലീജ് ടൈംസ് റിപ്പോര്‍ട്ടനുസരിച്ച് ദുബായിലെത്തേണ്ട അഞ്ച് വിമാനങ്ങള്‍ ഒറ്റരാത്രി വഴിതിരിച്ചുവിട്ടു, അതേസമയം ദുബായില്‍ എത്തേണ്ട ഒമ്പത് വിമനാങ്ങളും ദുബായില്‍ നിന്ന് പുറപ്പെടേണ്ട നാല് വിമാനങ്ങളും റദ്ദാക്കി. എമിറേറ്റ്സിന്റെ നിരവധി വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

uae-weather-today
നെതന്യാഹു ഉടന്‍ രാജിവെക്കണമെന്ന് പകുതിയിലേറെ ഇസ്രയേലികളും; അഭിപ്രായ സര്‍വേ

ദുബായില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ശക്തമായ കാറ്റും ഇടിയും മിന്നലും ഉണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുലര്‍ച്ചെ 4 മണിയോടെ, രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മഴ മേഘങ്ങള്‍ മൂടിയതായും റിപ്പോര്‍ട്ടുകള്‍ പറഞ്ഞു. ഈ മാസം 3 വരെ രാജ്യത്ത് പ്രതികൂല കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം.

uae-weather-today
അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

അബുദാബിയുടെ ചില ഭാഗങ്ങളില്‍ വെള്ളക്കെട്ടും ജബല്‍ അലി, അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ദുബായ് ഇന്‍ഡസ്ട്രിയല്‍ സിറ്റി, ദുബായ് ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്ക്, ജുമൈറ വില്ലേജ് ട്രയാംഗിള്‍ എന്നിവിടങ്ങളില്‍ ശക്തമായ കാറ്റും റിപ്പോര്‍ട്ട് ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

UAE workers can report 11 types of labour violations to MOHRE
UAE retailers
UAE
Don't sit alone in vehicles; UAE warns of heatwave
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com