'ലാദന്റെ കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടായി, പക്ഷേ , അതെല്ലാം മറക്കണം'; അധികാരം പിടിക്കാന്‍ മുഷാറഫ് യുഎസ് സഹായം തേടിയതിന്റെ വീഡിയോ പുറത്ത്

പാകിസ്ഥാനില്‍ വീണ്ടും അധികാരത്തിലെത്തുന്നതിനായി മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് യുഎസ് സഹായം രഹസ്യമായി അഭ്യര്‍ത്ഥിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
'ലാദന്റെ കാര്യത്തില്‍ ജാഗ്രതക്കുറവുണ്ടായി, പക്ഷേ , അതെല്ലാം മറക്കണം'; അധികാരം പിടിക്കാന്‍ മുഷാറഫ് യുഎസ് സഹായം തേടിയതിന്റെ വീഡിയോ പുറത്ത്
Updated on
1 min read

വാഷിങ്ടണ്‍: പാകിസ്ഥാനില്‍ വീണ്ടും അധികാരത്തിലെത്തുന്നതിനായി മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് യുഎസ് സഹായം രഹസ്യമായി അഭ്യര്‍ത്ഥിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ബിന്‍ലാദന്‍ പാകിസ്ഥാനില്‍ ഒളിച്ച് താമസിച്ചിട്ടും ഐഎസ്‌ഐക്ക് കണ്ടെത്താന്‍ കഴിയാതിരുന്നത് തന്റെ മാനം കെടുത്തിയ സംഭവമാണെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്. 

തനിക്ക് ചില പ്രത്യേക അധികാരങ്ങളുണ്ടെന്നും അതുകൊണ്ട് തന്നെ രഹസ്യമായ പിന്തുണ തനിക്ക് നല്‍കണമെന്നും അധികാരം വീണ്ടെടുക്കാന്‍ സഹായിക്കണമെന്നുമാണ് മുഷാറഫ് വീഡിയോയില്‍ പറയുന്നത്. താന്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ 'നമ്മള്‍ വീണ്ടും വിജയിക്കും' എന്നും അദ്ദേഹം പറയുന്നു. ഭീകരവാദത്തിനെതിരെ പോരാടാന്‍ യുഎസ് നല്‍കിയ പണം അതിനല്ല പലപ്പോഴും ഉപയോഗിച്ചതെന്നും ദാരിദ്ര്യം 34 ശതമാനത്തില്‍ നിന്നും 17 ശതമാനത്തിലേക്കെത്തിക്കാന്‍ സാധിച്ചത് ആ സഹായം ആണെന്നും ഒരു ഭാഗത്ത് വെളിപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷമായി ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിനായി യുഎസ് സഹായം നല്‍കിയിട്ടില്ലെന്നും യുഎസ് ഉദ്യോഗസ്ഥര്‍ ഉടനെ തന്നെ വ്യക്തമാക്കുന്നു. 

 ബിന്‍ലാദന്റെ വിഷയത്തില്‍ ശ്രദ്ധക്കുറവുണ്ടായെന്നും അതില്‍ കുറ്റബോധമുണ്ടെന്നും മുഷാറഫ് ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ അത് ക്ഷമിക്കാന്‍ കഴിയുന്നതാണെന്നും അതെല്ലാം മറന്ന് തന്നെ പിന്തുണയ്ക്കണം എന്നുമാണ് മുഷാറഫ് ആവശ്യപ്പെടുന്നത്. 

എന്ന് ചിത്രീകരിച്ചുവെന്ന വിവരങ്ങളില്ലാത്ത വീഡിയോ ദൃശ്യങ്ങള്‍ പാക് കോളമിസ്റ്റായ ഗുല്‍ ബുഖാരിയാണ് പുറത്ത് വിട്ടത്. 2012 ല്‍ ആണ് വീഡിയോ ചിത്രീകരിച്ചതെന്നാാണ് വിദേശകാര്യ വിദഗ്ധരുടെ നിഗമനം. ഐഎസ്‌ഐയ്ക്ക് സംഭവിച്ച വീഴ്ച സിഐഎയ്ക്ക് 9/11 തിരിച്ചറിയാന്‍ കഴിയാതിരുന്നത് പോലെയാണെന്നും ക്ഷമിക്കാന്‍ പറ്റുന്നതാണെന്നും മുഷാറഫ് അവകാശപ്പെടുന്നുണ്ട്. പുറത്ത് വന്ന മൂന്നാമത്തെ വീഡിയോ ക്ലിപ്പില്‍ ജൂതവേരുകളുള്ള അമേരിക്കന്‍ പ്രതിനിധിയായ ജാക്ക് റോസെനുമായി മുഷാറഫ് സംസാരിക്കുന്നതും കാണാം. 

പട്ടാള മേധാവിയായിരുന്ന മുഷാറഫ് 2001 മുതല്‍ 2008 വരെ പാക് പ്രസിഡന്റായിരുന്നു. ഇംപീച്ച്‌മെന്റ് ഒഴിവാക്കുന്നതിനായി രാജിവച്ച് ഒഴിഞ്ഞ മുഷാറഫ് 2016 മുതല്‍ ദുബൈയിലാണ്. ആരോഗ്യപരവും സുരക്ഷാപരവുമായ കാരണങ്ങളാല്‍ ആണ് തിരികെ പാകിസ്ഥാനിലേക്ക് മടങ്ങാത്തത് എന്നാണ് മുഷാറഫിന്റെ വിശദീകരണം. ഭരണഘടന റദ്ദാക്കിയതുമായി ബന്ധപ്പെട്ട കേസാണ് മുഷാറഫിനെതിരെ പാകിസ്ഥാനില്‍ നിലനില്‍ക്കുന്നത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Pakistani police shoot dead Australian girl on holiday; Australian PM demands investigation
Trump's unpredictable behavior; Iran includes psychologists in peace talks; Report says there has been a noticeable change
G7 Summit: Modi-Trump meet days after Indian sailors were killed in Iran; to discuss global security
Will the US-Iran peace deal benefit India?; What will be the benefit to the common man from opening Hormuz?; Hopes on oil prices and Chabahar port
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com