സ്‌പോണ്‍സറുടെ മകന്റെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി, 'ഐ ലവ് യു' എന്ന് നിര്‍ബന്ധിച്ച് പറയിപ്പിച്ചു; ജോലിക്കാരിയുടെ ചൂഷണം, കേസ്

സ്‌പോണ്‍സറുടെ ഏഴു വയസ്സുള്ള മകനെ വീട്ടുജോലിക്കാരി ചൂഷണം ചെയ്‌തെന്ന കേസ് ദുബായ് പ്രാഥമിക കോടതിയുടെ പരിഗണനയില്‍
സ്‌പോണ്‍സറുടെ മകന്റെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി, 'ഐ ലവ് യു' എന്ന് നിര്‍ബന്ധിച്ച് പറയിപ്പിച്ചു; ജോലിക്കാരിയുടെ ചൂഷണം, കേസ്
Updated on
1 min read

ദുബായ്: സ്‌പോണ്‍സറുടെ ഏഴു വയസ്സുള്ള മകനെ വീട്ടുജോലിക്കാരി ചൂഷണം ചെയ്‌തെന്ന കേസ് ദുബായ് പ്രാഥമിക കോടതിയുടെ പരിഗണനയില്‍. പ്രതിയായ 35 വയസ്സുള്ള വീട്ടുജോലിക്കാരിയുടെ മൊബൈല്‍ ഫോണില്‍ കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തതിന്റെ വീഡിയോ ഉണ്ടെന്ന് പ്രോസിക്യൂഷന്‍ രേഖകള്‍ പറയുന്നു. കുട്ടിയുടെ പിതാവ് അല്‍ റാഷിദിയ പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഫിലിപ്പീന്‍ സ്വദേശിനിയാണ് വീട്ടുജോലിക്കാരി.

വീട്ടുജോലിക്കാരിയുടെ ഫോണില്‍ തന്റെ മകന്റെ നഗ്‌നദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തു വച്ചിട്ടുണ്ടെന്നും അവനെ കൊണ്ട് 'ഐ ലവ് യു' എന്ന് നിര്‍ബന്ധിച്ച് പറയിപ്പിക്കുന്നുണ്ടെന്നും പിതാവ് ആരോപിച്ചു. കുട്ടിയെ ചൂഷണം ചെയ്ത് വിഡിയോ ചിത്രീകരിച്ചുവെന്നും അശ്ലീലമായ രീതിയില്‍ പെരുമാറിയെന്നുമാണ് വീട്ടു ജോലിക്കെതിരെയുളള കേസ്. ഇതിന് പുറമേ കുട്ടിയെ ശാരീരികമായി മര്‍ദിച്ചുവെന്നും പരാതിയില്‍ പറയുന്നു. കുറ്റപത്രത്തില്‍ പ്രോസിക്യൂട്ടേഴ്‌സ് വിഡിയോയെ 'പോണ്‍ ക്ലിപ്' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. വീട്ടുജോലിക്കാരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നു.

പരാതി ലഭിച്ചതു മുതല്‍ ഈ സ്ത്രീ കസ്റ്റഡിയിലാണ്. കോടതിയില്‍ വീട്ടുജോലിക്കാരി കുറ്റം നിഷേധിച്ചു. കുട്ടിയുടെ പിതാവ് കോമറോസ് ഐലന്റ് സ്വദേശിയാണ്. ഇദ്ദേഹമാണ് പരാതി നല്‍കിയത്. ഓഗസ്റ്റ് 28ന് അല്‍ വര്‍ഖയിലെ വീട്ടില്‍ വച്ചാണ് സംഭവം നടന്നത്.

രാവിലെ ഏതാണ്ട് 11.30 മണി സമയത്ത് താന്‍ മകന്റെ കരച്ചില്‍ കേട്ട് പോയി നോക്കിയപ്പോഴാണ് സംഭവം അറിയുന്നതെന്ന് കുട്ടിയുടെ പിതാവ് പറയുന്നു.  വീട്ടുജോലിക്കാരി ചൂലുകൊണ്ട് മകനെ തല്ലുന്നതാണ് കണ്ടത്.ആദ്യം അവര്‍ കുറ്റം നിഷേധിച്ചെങ്കിലും പിന്നീട് അവര്‍ സമ്മതിച്ചതായും പിതാവ് പരാതിയില്‍ പറയുന്നു.

സംഭവത്തിനുശേഷം കുട്ടിയുടെ പിതാവ് ജോലിക്കാരിയെയും കൊണ്ടു പൊലീസ് സ്‌റ്റേഷനിലേക്ക് പോവുകയും പരാതി നല്‍കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുകയും സ്ത്രീയെ ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കേസില്‍ ഫൊറന്‍സിക് പരിശോധനയും നടത്തി. തുടര്‍ വിചാരണ നവംബര്‍ അഞ്ചിന് നടക്കുമെന്നാണു സൂചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Pakistani police shoot dead Australian girl on holiday; Australian PM demands investigation
Trump's unpredictable behavior; Iran includes psychologists in peace talks; Report says there has been a noticeable change
G7 Summit: Modi-Trump meet days after Indian sailors were killed in Iran; to discuss global security
Will the US-Iran peace deal benefit India?; What will be the benefit to the common man from opening Hormuz?; Hopes on oil prices and Chabahar port
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com