Colorful flowers representing happiness, positivity, and emotional well-being on World Happiness Day.
World Happiness Day: Flowers symbolize joy and positivity, playing a vital role in enhancing human happiness.samakalika Malayalam

ലോക സന്തോഷ ദിനം: മനുഷ്യജീവിതത്തെ മാറ്റിത്തീർക്കുന്ന പൂക്കൾക്ക് പിന്നിലെ രഹസ്യം

മനുഷ്യ ജീവിതത്തെ സമ്മർദ്ദത്തിൽ നിന്ന് സമാധാനത്തിലേക്കും സന്തോഷത്തിലേക്കും വഴി തിരിച്ചുവിടുന്നതിൽ പൂക്കൾക്ക് വലിയ പങ്ക് വഹിക്കാനാകും. ലോക സന്തോഷ ദിനമായ മാർച്ച് 20 ന് പൂക്കൾ, മനുഷ്യരുടെ സന്തോഷത്തിൽ സൃഷ്ടിക്കുന്ന പങ്കിനെ കുറിച്ച് ഗുരുഗ്രാം മാനേജ്മെന്റ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസർ ഡോ. രാജേഷ് കെ പിള്ളാനിയ എഴുതുന്നു
Published on

ലോകത്തെവിടെയായലും പൂക്കളും മനുഷ്യ ജീവിതവും തമ്മിലുള്ള ബന്ധം ആഴത്തിൽ വേരൂന്നിയതാണ്, പ്രണയത്തിലായാലും സാഹിത്യത്തിലായാലും സന്തോഷത്തിലും സന്താപത്തിലും ഒക്കെ മനുഷ്യജീവിതത്തന്റെ അടർത്തി മാറ്റാനാകാത്ത ഭാഗമായി വിടർന്നു നിൽക്കുന്നു. സാഹിത്യകാരന്മാരുടെ ഭാവനയിൽ പൂക്കൾ പല നിലകളിൽ മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട രൂപകങ്ങളായി മാറി.

അമേരിക്കൻ നവോത്ഥനാകാലത്തെ മുൻനിരക്കാരിലൊരാളും പുഷ്പപ്രേമിയും പ്രകൃതിശാസ്ത്രജ്ഞനും എഴുത്തുകാരനുമൊക്കെയായിരുന്ന ഡേവിഡ് ഹെന്ററി തോറോ യുടെ 'സിക് വിത'യും കുമാരനാശന്റെ 'വീണപൂവു'മൊക്കെ സാഹിത്യ നിരൂപകരുടെ കണ്ണിലും വായനക്കാരുടെ മനസ്സിലും വിരിയിച്ചത് കാഴ്ചയ്ക്കപ്പുറമുള്ള പുഷ്പാനുഭവ ഭാവനകളായിരുന്നു.

മനുഷ്യ നശ്വരതയുടെ യാഥാർത്ഥ്യങ്ങളിലേക്കുള്ള വഴികളായിരുന്നു തോറോയ്ക്കും ആശാനും ആ കവിതകളിൽ പൂ എന്ന രൂപകം. അതായത് പൂക്കൾ ജീവിതത്തോട് ചേർന്നു നിൽക്കുന്ന ഒന്നായതിനാലാണ് അതിനെ അവർ ജീവിതത്തോട് ഉപമിച്ചപ്പോൾ അതിന് ദുഃഖഭരിതമായ കാൽപ്പനികതയ്ക്കപ്പുറം വിശാലമായ ദാർശിനകമായ മാനം കൈവരുന്നത്.

Colorful flowers representing happiness, positivity, and emotional well-being on World Happiness Day.
പാതിയില്‍ ഓട്ടം നിറുത്തിയ ബസ്, പള്ളിക്കു മുന്നില്‍ ഉന്തുവണ്ടിയില്‍ തട്ടിയ കാര്‍.. ആ വിവാദങ്ങള്‍ വന്ന വഴികള്‍

കവിതകളിലും സിനിമാ ഗാനങ്ങളിലും ഒക്കെ പൂക്കൾ നിറഞ്ഞു നിൽക്കുന്നുവെന്ന് മാത്രമല്ല ആ ഉപമകൾ പല നിലകളിൽ ജീവിതത്തെ അതിനൊപ്പം ചേർത്തുകെട്ടുകയും ചെയ്യുന്നു.

പൂക്കൾ എപ്പോഴും കുട്ടികളെ മുതൽ മുതിർന്നവരെ വരെ ആകർഷിക്കുകയും മനസ്സിനെ സന്തോഷഭരിതമാക്കുകയും ചെയ്യുന്നതാണ്. അതുകൊണ്ടാണല്ലോ പൂമ്പാറ്റകൾ പറന്നുപോകുന്ന കാഴ്ചയെ 'വല്ലിയിൽ നിന്നു ചെമ്മേ പൂക്കൾ പോകുന്നിതാ പറന്നമ്മേ' എന്ന് കുമാരനാശാന്റെ കുട്ടി അമ്മയോട് പറയുന്നത്.

അത്രയും ഭംഗിയും ആകർഷകത്വവും നിറഞ്ഞ പൂക്കൾ മനുഷ്യരെ എന്നും പിടിച്ചു നിർത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ്

'വൈരാഗ്യമേറിയൊരു വൈദികനാട്ടെ, യേറ്റ-

വൈരിയ്ക്കു മുൻപുഴറിയോടിയ ഭീരുവാട്ടെ,

നേരേ വിടർന്നു വിലസീടിന നിന്നെ നോക്കി-

യാരാകിലെന്തു, മിഴിയുള്ളവർ നിന്നിരിക്കാം'. എന്ന് ആശാൻ തന്നെ വീണപൂവിൽ പറയുന്നതും

ഇങ്ങനെ മനുഷ്യമനസ്സിനെ സ്വാധീനിച്ച പൂക്കളെ കുറിച്ച് കവികൾ എഴുതിയത് വെറുതയല്ല. അതിലൊരു ശാസ്ത്ര സത്യം ഒളിഞ്ഞിരിക്കുന്നുണ്ട്.

Colorful flowers representing happiness, positivity, and emotional well-being on World Happiness Day.
ടബെബുയാ: നഗരങ്ങളുടെ നിറം മാറ്റുന്ന പൂമരങ്ങൾ

പൂക്കൾക്ക് മനുഷ്യരുടെ മാനസികാരോഗ്യത്തെയും ശാരീരികാരോഗ്യത്തെയും മെച്ചപ്പെടുത്താനും സന്തോഷം പകരാനും സാധിക്കുമെന്നാണ് പുതിയ കണ്ടെത്തലുകൾ വെളിപ്പെടുത്തുന്നത്.

കൂടുതൽ സന്തോഷകരമായ ജീവിതത്തിന് മനുഷ്യർക്ക് കൂട്ടായി അവരുടെ പ്രകൃതിജന്യമായ ഒരു ഡോപമിനായാണ് പൂക്കൾ പ്രവർത്തിക്കുന്നത്. വിടർന്ന് വിരാജിക്കുന്ന പൂവ് മനുഷ്യരുടെ ഏകാന്തതയെയും സമ്മർദ്ദത്തെയും എല്ലാം മറികടക്കാൻ ആരുമറിയാതെ ഒരിളം തെന്നൽ പോലെ സഹായകമാകുന്നു. മാർച്ച് 20 അന്താരാഷ്ട്ര സന്തോഷദിനമായി ആഘോഷിക്കപ്പെടുന്നു..അങ്ങനെ ആഘോഷിക്കുന്ന ദിനത്തിൽ പൂക്കൾ മനുഷ്യർക്ക് സന്തോഷം പകർന്നു നൽകുന്നതിന് പിന്നിലെ ശാസ്ത്രം അറിയാം.

പൂക്കളുടെ സുഗന്ധവും സൗന്ദര്യവും ആസ്വദിക്കുന്നത് നല്ല മനോഭാവവും പൊതുവായ ക്ഷേമവും സന്തോഷവും സൃഷ്ടിക്കുന്നതിന് സഹായിക്കുന്നുവെന്നാണ് കണ്ടെത്തൽ. മനശ്ശാസ്ത്രം, പ്രകൃതിശാസ്ത്രം, ആരോഗ്യശാസ്ത്രം എന്നീ മേഖലകളിലുണ്ടായ നിരവധി ഗവേഷണങ്ങൾ പൂക്കളുടെ സുഗന്ധവും സൗന്ദര്യവും ആസ്വദിക്കുന്നത് മനുഷ്യരിൽ പോസിറ്റീവ് ആയ സ്വാധീനം ചെലുത്തുന്നതായി കാണിക്കുന്നു.

Colorful flowers representing happiness, positivity, and emotional well-being on World Happiness Day.
എന്‍ പ്രഭാകരന്‍ എന്ന ഞങ്ങളുടെ നാട്ടുമനുഷ്യന്‍

നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുണകരമാണെന്ന് നിരവധി പഠനങ്ങൾ കാണിക്കുന്നു. ഈ പഠനങ്ങളിൽ നിന്ന് പൂക്കൾ സന്തോഷം പകരുന്ന ആറ് കാരണങ്ങൾ അറിയാം

ഒന്നാമതായി, പൂക്കളുടെ സുഗന്ധവും രൂപസൗന്ദര്യവും നമ്മെ ശാന്തരാക്കുകയും ആശ്വാസം നൽകുകയും ചെയ്യുന്നു. ജപ്പാനിലെ ഹ്യോഗോ സർവകലാശാലയിലെ മുൻ പ്രൊഫസറും നഴ്‌സിങ് ശാസ്ത്രജ്ഞയുമായ ഹന എചോ നടത്തിയ ഗവേഷണത്തിൽ പുതിയ പൂക്കളുടെ സുഗന്ധം ആസ്വദിക്കുന്നത് സമ്മർദ്ദം കുറയ്ക്കുകയും ആളുകൾക്ക് കൂടുതൽ ആശ്വാസകരമായ അനുഭവം നൽകുകയും ചെയ്യുന്നതായി കണ്ടെത്തി.

രണ്ടാമതായി, പൂക്കളുടെ സൗന്ദര്യവും സുഗന്ധവും ആസ്വദിക്കുന്നതിലൂടെ അത് മനുഷ്യരെ കൂടുതൽ സന്തോഷമുള്ളവരാക്കുകയും മാനസികമായ ക്ഷേമം മെച്ചപ്പെടുത്തുയും ചെയ്യുന്നു. റട്ട്ഗേഴ്സ് സർവകലാശാലയിലെ മനശ്ശാസ്ത്ര പ്രൊഫസർ ജീനറ്റ് ഹാവിലാൻഡ് ജോൺസ് നടത്തിയ പഠനത്തിൽ പൂക്കളോടൊപ്പം സമയം ചെലവഴിക്കുന്നത് ഉടൻതന്നെ സന്തോഷം വർധിപ്പിക്കുകയും ദീർഘകാലം നിലനിൽക്കുന്ന പോസിറ്റീവ് മനോഭാവം സൃഷ്ടിക്കുകയും ചെയ്യുന്നതായി കണ്ടെത്തി.

മൂന്നാമതായി, പൂക്കളെ ആസ്വദിക്കുന്നത് നമ്മിൽ നന്ദിയുടെ വികാരം വളർത്തുകയും മറ്റുള്ളവരോടുള്ള നന്ദിപ്രകടിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. നിരവധി മനശ്ശാസ്ത്രപഠനങ്ങൾ കാണിക്കുന്നതു പോലെ നന്ദി സന്തോഷത്തോടും ക്ഷേമത്തോടും അടുത്തബന്ധമുള്ള ഒരു നല്ല വികാരമാണ്.

Colorful flowers representing happiness, positivity, and emotional well-being on World Happiness Day.
'ഇന്ത്യയെ കണ്ടെത്തിയ' പെപിത; കേരളത്തേയും!

നാലാമതായി, പൂക്കളുടെ സാന്നിധ്യത്തിൽ ഇരിക്കുകയും പ്രകൃതിയിൽ സമയം ചെലവഴിക്കുകയും ചെയ്യുന്നത് നമ്മെ ലോകത്തോടു കൂടുതൽ ബന്ധപ്പെട്ടു നിൽക്കുന്നവരായി അനുഭവിപ്പിക്കുന്നു. ഈ ബന്ധബോധം ഇന്ന് പലർക്കും അനുഭവപ്പെടുന്ന ഏകാന്തതയുടെ വിരസതയും അത് സൃഷ്ടിക്കുന്ന പ്രശ്നങ്ങളും കുറയ്ക്കാൻ സഹായിക്കുന്നു; ഏകാന്തത പലപ്പോഴും സന്തോഷമില്ലായ്മയിലേക്കും സമ്മർദ്ദത്തിലേക്കും മാനസികമായ വിഷാദത്തിലേക്കും നയിക്കുന്നു എന്ന വസ്തുതയുടെ പശ്ചാത്തലത്തിൽ വേണം ഇതിനെ കാണേണ്ടത്.

അഞ്ചാമതായി, ആളുകൾ പലപ്പോഴും പൂക്കൾ സമ്മാനമായി നൽകാറുണ്ട്, പ്രത്യേകിച്ച് അവർ കരുതലോടെ കാണുന്നവർക്കു. പൂക്കൾ നൽകുകയും സ്വീകരിക്കുകയും ചെയ്യുന്നത് ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നു. ശക്തമായ ബന്ധങ്ങൾ സന്തോഷത്തിനും ക്ഷേമത്തിനും വളരെ പ്രധാനമാണ്.

റട്ട്ഗേഴ്സ് സർവകലാശാലയിലെ മനശ്ശാസ്ത്ര പ്രൊഫസർ ജീനറ്റ് ഹാവിലാൻഡ്-ജോൺസ് നടത്തിയ പഠനത്തിൽ പൂക്കൾ ആളുകൾ തമ്മിലുള്ള ഇടപെടലുകൾ വർധിപ്പിക്കുകയും കൂടുതൽ അനുകൂലമായ ആശയവിനിമയം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായി കണ്ടെത്തി; പൂക്കൾ സമ്മാനിക്കുന്നത് ശക്തമായ ബന്ധങ്ങൾ രൂപപ്പെടാൻ സഹായിക്കുന്നതായി പഠനം സൂചിപ്പിക്കുന്നു.

ആറാമതായി, പൂക്കൾ പ്രകൃതിയിലെ ഒരു പ്രധാന ഘടകമാണ്. പ്രകൃതിയിൽ സമയം ചെലവഴിക്കുന്നത് എക്സിറ്റർ സർവകലാശാലയിലെ പരിസ്ഥിതി മനശ്ശാസ്ത്ര പ്രൊഫസർ മാത്യു വൈറ്റ് നടത്തിയ പഠനത്തിൽ ആഴ്ചയിൽ കുറഞ്ഞത് രണ്ട് മണിക്കൂർ പ്രകൃതിയിൽ സമയം ചെലവഴിക്കുന്നവർ, അങ്ങനെ ചെയ്യാത്തവരെ അപേക്ഷിച്ച് വളരെ മികച്ച ആരോഗ്യവും ക്ഷേമവും അനുഭവിക്കുന്നതായി കണ്ടെത്തി.

Colorful flowers representing happiness, positivity, and emotional well-being on World Happiness Day.
ദയാവധത്തിന്റെ ശരിയും തെറ്റുമല്ല, അരുണ മുതൽ ഹരീഷ് വരെ പറഞ്ഞത് വേദനയുടെ കഥ

പൂക്കളുടെ സുഗന്ധവും സൗന്ദര്യവും ആസ്വദിക്കുന്നത് നമ്മുടെ സന്തോഷത്തിലും ക്ഷേമത്തിലും ഉണ്ടാക്കുന്ന അനുകൂല സ്വാധീനത്തെക്കുറിച്ച് ശാസ്ത്രീയ ഗവേഷണങ്ങൾ പിന്തുണയ്ക്കുന്ന ചില പ്രധാനകാര്യങ്ങളാണ് ഇവ.

പൂക്കൾ നമ്മുടെ ചുറ്റും ഉണ്ടാകുന്നു. അവയെ ശ്രദ്ധിക്കാനും പരിപാലിക്കാനും അവയോടൊപ്പം നിശബ്ദമായി സമയം ചെലവഴിക്കാനും കഴിഞ്ഞാൽ, ആ ആസ്വാദനം നമ്മുടെ ജീവിതത്തെ തന്നെ മാറ്റിത്തീർക്കുന്നതിന് വഴിയായേക്കാം.

എന്നാൽ, ചിലർക്ക് ചില പൂവുകൾ, പൂമ്പൊടി, മണം എന്നിവ അലർജിയുണ്ടാക്കിയേക്കാം. അങ്ങനെയുള്ളവർ അക്കാര്യങ്ങളിൽ സൂക്ഷ്മത പൂലർത്തേണ്ടതുണ്ട്. .

മറ്റൊരു പ്രധാന കാരണം പൂക്കൾ വിടർന്നത് കൊണ്ട് മാത്രം അത്ഭുതങ്ങൾ സൃഷ്ടിക്കപ്പെടില്ല. മാനസികാരോഗ്യം ബന്ധങ്ങൾ, സമഗ്രമായ ക്ഷേമം എന്നിവ ഉൾപ്പടെ ജീവിതത്തിലെ മറ്റ് ഘടകങ്ങളും പാളം തെറ്റാതിരിക്കാൻ ശ്രദ്ധിക്കണം.

അപ്പോൾഇനിഎന്തിനാണ്കാത്തിരിക്കുന്നത്?

പുറത്തേക്ക് പോയി പൂക്കളോട് കുറച്ച സമയം ചെലവഴിക്കാം ഈ സന്തോഷ ദിനത്തിൽ മാത്രമല്ല, മറ്റ് ജിവസങ്ങളിലും സന്തോഷത്തിലേക്കുള്ള വഴിയിൽ പൂക്കളോടൊപ്പം നടക്കാം

---------------------------------

ഇന്ത്യയുടെ സന്തോഷ പ്രൊഫസർ എന്ന് അറിയപ്പെടുന്ന ലേഖകൻ ഗുരുഗ്രാമിലെ മാനേജ്മെന്റ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ സ്ട്രാറ്റജി പ്രൊഫസറാണ്. . “ദീർഘായുസ്സുകാരിൽ നിന്നുള്ള രഹസ്യങ്ങൾ: സന്തോഷത്തിന്റെ ഇന്ത്യൻ അഭ്യാസം” എന്ന പുസ്തകം അദ്ദേഹത്തി​ന്റേതാണ്.

Summary

Flowers have a powerful impact on human emotions and well-being. On World Happiness Day, discover how they uplift mood, reduce stress, and bring joy to everyday life.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com