Map illustration showing Kerala and Iran highlighting possible genetic connections among Nair, Ezhava and Thiyya communities.
Genetic studies explore possible ancestral links between Kerala communities like Nair, Ezhava and Thiyya and ancient Iranian populations.Samakalika Malayalam

കേരളത്തിനും ഇറാനും ഇടയിൽ മറഞ്ഞിരിക്കുന്ന ഡിഎൻഎ

കേരളത്തിലെ നായർ, തിയ്യ, ഈഴവ സമുദായങ്ങളുടെ ജീനുകൾക്ക് ഇറാനിൽ നിന്നൊരു പാരമ്പര്യമുണ്ടെന്ന് പഠനം
Published on

കേരളത്തിന് ഇറാനുമായി അതിപുരാതന കാലം മുതലേയുള്ളൊരു ജനിതക ബന്ധമുണ്ടെന്ന് പഠനം പറയുന്നു. ഇരുപതാം നൂറ്റാണ്ടിലെ തൊഴിൽ കുടിയേറ്റത്തിലൂടെയല്ല, കേരളത്തിന് ഇന്നത്തെ ഇറാൻ എന്ന പഴയ പേർഷ്യയുമായുള്ള ബന്ധം ആരംഭിക്കുന്നത്.

ഇന്ത്യ ഇന്നത്തെ ഭൂമിശാസ്ത്രപരമായ രൂപം കൈവരിക്കുന്നതിന് മുമ്പ് തന്നെ ഇന്നത്തെ കേരളത്തിലെ ജനങ്ങളുമായി പരമ്പരാഗതമായൊരു ജനിതക ബന്ധം ഇറാനുണ്ടെന്നാണ് പഠനം പറയുന്നത്.

ഹൈദരാബാദിലെ സി‌എസ്‌ഐ‌ആർ-സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജി (സിസിഎംബി)യുമായി ബന്ധപ്പെട്ട് നടത്തിയ ജനതിക പഠനമാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

Map illustration showing Kerala and Iran highlighting possible genetic connections among Nair, Ezhava and Thiyya communities.
യൂറോപ്പിലെ മലയാളികളെയും കേരളത്തിലെ കയറ്റുമതിക്കാരെയും തമിഴ്നാട്ടിലെ കർഷകരെയും വലയ്ക്കുന്ന യുദ്ധം

ജനറ്റിക് അഫിനിറ്റീസ് ആൻഡ് അഡാപ്റ്റേഷൻ ഓഫ് ദ് സൗത്ത് -വെസ്റ്റ് കോസ്റ്റ് പോപ്പുലേഷൻ ഓഫ് ഇന്ത്യ (Genetic Affinities and Adaptation of the South-West Coast Populations of India ) എന്ന പഠനം പറയുന്നത്.

ഹൈദരാബാദ് സി‌എസ്‌ഐ‌ആർ-സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജിയിലെയും തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിലെയും മംഗളുരൂ യൂണിവേഴ്‌സിറ്റിയിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് അപ്ലൈഡ് സുവോളജിയിലെയും ഗവേഷകർ ഉൾപ്പെടുന്ന സംഘമാണ് ഈ പഠനം നടത്തിയത്.

കേരളത്തിന് മാത്രമല്ല, ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരദേശത്തുള്ളവരുടെ ജനിതക പൂർവ്വികരിൽ ഇറാൻ ബന്ധമുണ്ടെന്നാണ് പഠനം പറയുന്നത്.

സിന്ധു നദീതട സംസ്കാര കാലം മുതലേ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള കടന്നുവരവ് തുടങ്ങിയിരുന്നു. പലവിധ ആവശ്യങ്ങളിലൂടെ കടന്നുവന്നവരായിരുന്നു അവർ, വാണിജ്യം മുതൽ അധികാരപരിധി വർദ്ധിപ്പിക്കുന്നതുവരെയുള്ള യാത്രകളുടെ കഥകൾ അക്കാലം മുതൽ കേൾക്കുന്നതാണ്. കേരളത്തിൽ നിന്നുള്ള കുടിയേറ്റ ചരിത്രത്തിന് പതിനെട്ടാം നൂറ്റാണ്ട് മുതൽ രേഖപ്പെടുത്തപ്പെട്ട ചരിത്രമുണ്ടെന്ന് പറയപ്പെടുന്നു. അതിനു മുമ്പ് ഇവിടെ നിന്നുള്ള യാത്രകളും മറ്റും ഉണ്ടായിട്ടുണ്ടെങ്കിലും തൊഴിൽ കുടിയേറ്റം, അടിമകളായി ഇവിടെ നിന്നും ആളുകളെ കൊണ്ടുപോകുന്ന സംഭവങ്ങളൊക്കെ ഈ കാലയളവിലാണെന്ന് മറ്റ് ചില പഠനങ്ങളിൽ കാണാം.

Map illustration showing Kerala and Iran highlighting possible genetic connections among Nair, Ezhava and Thiyya communities.
ജിന മഹ്സ അമിനി: ഇറാ​ന്റെ ചരിത്രം, മരണം കൊണ്ട് മാറ്റിയെഴുതുന്ന "കുർദിഷ് പെൺകുട്ടി"

കേരളത്തിലെ സമീപകാല ചരിത്രത്തിൽ കേരളത്തിനെ മാറ്റിയെഴുതിയ കുടിയേറ്റമുണ്ടാകുന്നത് ഗൾഫിലേക്കാണ്. ഈ ഗൾഫ് കുടിയേറ്റത്തിന്റെ ആദ്യ നാളുകളിൽ മലയാളിക്ക് അത് പേർഷ്യൻ കുടിയേറ്റമായിരുന്നു. പേർഷ്യയിൽ നിന്ന് ഇറാനിലേക്കുള്ള മാറ്റം മലയാളിക്ക് അടുത്തിടെ മാത്രം സംഭവിച്ചതാണ്. എന്നാൽ ഇന്നത്തെ ഇറാനുമായി കേരളത്തിന് ഒരു പൊക്കിൾക്കൊടി ബന്ധമുണ്ടെന്നാണ് പഠനം പറയുന്നത്.

സഹസ്രാബ്ദങ്ങളുടെ കുടിയേറ്റം, കുടിയേറ്റം, മനുഷ്യരുടെ ഇടകലരൽ എന്നിവയുടെ ഫലമായി ഉയർന്ന ജനിതക, സാംസ്കാരിക വൈവിധ്യമുള്ള പ്രദേശങ്ങളിലൊന്നാണ് ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരം. ജൂതന്മാർ, പാഴ്സികൾ, റോമൻ കത്തോലിക്കർ എന്നിവരുൾപ്പെടെ തെക്കുപടിഞ്ഞാറൻ ഇന്ത്യയിൽ താമസിക്കുന്ന സമീപകാല കുടിയേറ്റക്കാരെക്കുറിച്ചുള്ള മുൻകാല പഠനങ്ങൾ ഈ പ്രദേശത്തിന്റെ സമ്പന്നമായ ജനിതക പൈതൃകത്തിന്റെ നിലനിൽപ്പ് വെളിപ്പെടുത്തുന്നു.

എന്നാൽ, യോദ്ധാക്കളുടെയോ ഫ്യൂഡൽ പ്രഭുക്കന്മാരുടെയോ ചരിത്രപരമായ പദവിയുള്ള ഈ പ്രദേശത്തെ പ്രധാന ജനവിഭാഗങ്ങൾക്ക് അതിനേക്കാൾ പഴക്കമേറിയൊരു ജനിതക ചരിത്രമുണ്ട്. ചരിത്രകാരന്മാരും ലിഖിത രേഖകളും അവരെ ഗംഗാ സമതലത്തിലെ (അയോയുഗ നാഗരിക കാലത്തെ) നിന്നുള്ള കുടിയേറ്റക്കാരുമായി ബന്ധപ്പെടുത്തുന്നു, മറ്റുള്ളവർ അവരെ വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാരുമായി ബന്ധപ്പെടുത്തുന്നു.

കേരളത്തിൽ നിന്നുള്ള നായർ, തിയ്യ, ഈഴവ, കർണാടകയിൽ നിന്നുള്ള ബണ്ട്, ഹൊയ്‌സാല എന്നിവർ വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ ജനസംഖ്യയുമായി ജനിതകമായി അടുത്തുനിൽക്കുന്നവരാണെന്ന് ഈ ഗവേഷകർ പറയുന്നു. 2024 ൽ പുറത്തു വന്ന ഈ പഠനം നടത്തിയത്. ഇറാനിലെ യോദ്ധാക്കളും കർഷകരും നാടോടികളുമായ സ്റ്റെപ്പി- ഇറാനിയൻ ജനിതകബന്ധത്തിലേക്കാണ് ഈ പഠനം വിരൽ ചൂണ്ടുന്നത്.

Map illustration showing Kerala and Iran highlighting possible genetic connections among Nair, Ezhava and Thiyya communities.
'പഴയ ഒക്കച്ചങ്ങായിമാ‍‍ർ'; ഇറാനും ഇസ്രയേലും ലോകത്തെ ആശങ്കയിലാഴ്ത്തുന്ന പ്രതിയോ​ഗികളായത് ഇങ്ങനെ

മറ്റ് ദക്ഷിണേഷ്യൻ ഗ്രൂപ്പുകളെ അപേക്ഷിച്ച് നായർ സമുദായത്തിൽ ഉയർന്ന സ്റ്റെപ്പി, ഇറാൻ അനുബന്ധ ജീൻ ബന്ധം കാണിക്കുന്നു . രസകരമെന്നു പറയട്ടെ, കൊച്ചി ജൂതന്മാരെയും തെക്ക്-പടിഞ്ഞാറൻ തീരത്തെയോ ഗോദാവരി തടത്തിലെയോ മറ്റ് ജനവിഭാഗങ്ങളെ (റെഡ്ഡി, വൈദിക ബ്രാഹ്മണർ) അപേക്ഷിച്ച് ഇറാനിൽ നിന്നുള്ള ജീൻ ഒഴുക്ക് നായർ സമൂഹത്തിൽ താരതമ്യേന കൂടുതൽ കാണപ്പെട്ടു.

ബണ്ടും ഹൊയ്‌സാലയും ഇക്കാര്യത്തിൽ നായന്മാരുടേതിന് സമാനമായ പ്രവണത കാണിക്കുന്നുകൊങ്കൺ, മലബാർ മേഖലകൾ ഉൾപ്പെടുന്ന ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരം, ഒരു സഹസ്രാബ്ദത്തിലേറെ നീണ്ട കുടിയേറ്റം, മിശ്രിതങ്ങൾ, സാംസ്കാരിക സ്വാംശീകരണം, വികസനം എന്നിവയിൽ നിന്ന് ഉയർന്നുവരുന്ന വിപുലമായ സാംസ്കാരിക, ഭാഷാ, മത വൈവിധ്യങ്ങളുടെ കേന്ദ്രമാണ്. വളരെയധികം വൈവിധ്യമുള്ള ഈ പ്രദേശത്ത്, ദ്രാവിഡ കുടുംബം (മലയാളി, തുളു) അല്ലെങ്കിൽ ഇന്തോ-യൂറോപ്യൻ ഭാഷാ കുടുംബത്തിലെ കൊങ്കണി ശാഖയിൽ നിന്നുള്ളതും ചരിത്രപരമായി പുരോഹിത പദവി (ഹാവിക്, ഹൊയ്‌സാല), യോദ്ധാവ് (നായർ, തിയ്യ), ഭൂവുടമ (ബണ്ട്) എന്നീ പദവികളിൽ പെടുന്നതുമായ നിരവധി ജാതി വിഭാഗങ്ങളുണ്ട് എന്നതും ശ്രദ്ധേയമാണ്.

Y ക്രോമസോമൽ മൈക്രോ-സാറ്റലൈറ്റ് മാർക്കറുകളെ അടിസ്ഥാനമാക്കിയുള്ള മുൻ ജനിതക പഠനങ്ങൾ നായർ, ഈഴവ സമുദായങ്ങളിൽ പെട്ടവരുടെ ജീൻ പൂളിൽ കൂടുതൽ പശ്ചിമ യുറേഷ്യൻ അല്ലെങ്കിൽ വടക്കുപടിഞ്ഞാറൻ ഇന്ത്യൻ ജനിതക സ്വാധീനം കണ്ടെത്തിയിട്ടുണ്ടായിരുന്നു. തെക്കുപടിഞ്ഞാറൻ തീരദേശ ജനതയുടെ ജീൻ പൂളിൽ പശ്ചിമ യുറേഷ്യൻ, പ്രാദേശിക ദ്രാവിഡ സ്വാധീനം ഒരുപോലെയുണ്ടെന്ന് മുൻ ജനിതക പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Map illustration showing Kerala and Iran highlighting possible genetic connections among Nair, Ezhava and Thiyya communities.
യുദ്ധം എന്നും 'നമ്മുടെ ശരി'യും 'അവരുടെ തെറ്റും' തമ്മിലാണ്, എന്നെ കൊല്ലുന്നത് എന്തിന് ?

മറ്റ് ദക്ഷിണേഷ്യൻ ഗ്രൂപ്പുകളെ അപേക്ഷിച്ച് നായർ സമുദായത്തിൽ ഉയർന്ന സ്റ്റെപ്പി, ഇറാൻ അനുബന്ധ ജീൻ ബന്ധം കാണിക്കുന്നു . രസകരമെന്നു പറയട്ടെ, കൊച്ചി ജൂതന്മാരെയും തെക്ക്-പടിഞ്ഞാറൻ തീരത്തെയോ ഗോദാവരി തടത്തിലെയോ മറ്റ് ജനവിഭാഗങ്ങളെ (റെഡ്ഡി, വൈദിക ബ്രാഹ്മണർ) അപേക്ഷിച്ച് ഇറാനിൽ നിന്നുള്ള ജീൻ ഒഴുക്ക് നായർ സമൂഹത്തിൽ താരതമ്യേന കൂടുതൽ കാണപ്പെട്ടു. ബണ്ടും ഹൊയ്‌സാലയും ഇക്കാര്യത്തിൽ നായർ വിഭാഗങ്ങളുടേതിന് സമാനമായ പ്രവണത കാണിക്കുന്നു എന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

പഠനത്തിലെ കണക്കുകളും വഴികളും

തെക്കുപടിഞ്ഞാറൻ തീരത്തെ ഇന്ത്യയിലെ പരമ്പരാഗത യോദ്ധാക്കളിൽ നിന്നും ഫ്യൂഡൽ പ്രഭു സമൂഹങ്ങളിൽ നിന്നുമുള്ള 213 വ്യക്തികളുടെ ഡിഎൻ‌എ ഗവേഷകർ വിശകലനം ചെയ്തു. ജീനോം-വൈഡ് ഓട്ടോസോമൽ മാർക്കറുകളും മാതൃ പാരമ്പര്യമായി ലഭിച്ച മൈറ്റോകോൺ‌ഡ്രിയൽ ഡി‌എൻ‌എ മാർക്കറുകളും പരിഗണിക്കപ്പെട്ടു.

പുരാതനവും സമകാലികവുമായ യുറേഷ്യൻ ജനസംഖ്യയുമായി അവരുടെ ഫലങ്ങൾ താരതമ്യം ചെയ്തു. കേരളത്തിൽ നിന്നുള്ള നായർ, തിയ്യ, ഈഴവ, കർണാടകയിൽ നിന്നുള്ള ബണ്ട്, ഹൊയ്‌സാല എന്നിവർ വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ ജനങ്ങളുമായി ജനിതകമായി അടുത്തുനിൽക്കുന്നവരാണെന്നായിരുന്നു ആ കണ്ടെത്തൽ എന്നും 2024 ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

Map illustration showing Kerala and Iran highlighting possible genetic connections among Nair, Ezhava and Thiyya communities.
ചേര്‍ത്തുപിടിക്കുമ്പോള്‍ കൈ മുറുകുന്നുവോ?

യോദ്ധാക്കൾ എന്ന നിലയിൽ പരിഗണിക്കപ്പെട്ടിരുന്ന നായർ, തിയ്യ എന്നിവരുടെ വംശപരമ്പരയിൽ ഭൂരിഭാഗവും വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ പുരാതന കുടിയേറ്റക്കാരിൽ നിന്നുള്ളതാണെന്നും, കംബോജ്, ഗുജ്ജാർ ജനങ്ങളുടേതിന് സമാനമായി ഇറാനിയൻ വംശപരമ്പര വർദ്ധിപ്പിച്ചിട്ടുണ്ടെന്നും പഠനം പറയുന്നു.

അവരുടെ മാതൃ ജീൻ പശ്ചിമ യുറേഷ്യൻ മൈറ്റോകോൺ‌ഡ്രിയൽ വംശപരമ്പരകളുടെ ബന്ധത്തെ കാണിക്കുന്നു, ഇത് സിദ്ദികൾ പോലുള്ള സമീപകാല കുടിയേറ്റ ഗ്രൂപ്പുകളിൽ നിന്ന് വ്യത്യസ്തമായി സ്ത്രീകൾ വഴിയുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു എന്ന് പഠനത്തിൽ പറയുന്നു. മാത്രമല്ല, ബണ്ടുകൾ, നായർ, തിയ്യ, ഈഴവ വിഭാഗങ്ങളിലെ ചില വിഭാഗങ്ങൾ എന്നിവ ഇന്നും മാതൃദായക്രമം പുലർത്തുന്നവെന്ന സാമൂഹികശാസ്ത്രപരമായ കാര്യവും അവർ ചൂണ്ടിക്കാണിക്കുന്നു.

നായർ, ബണ്ട്സ്, നമ്പൂതിരി, തുളു ബ്രാഹ്മണർ എന്നിവരെ വളരെ നേരത്തെ തന്നെ പടിഞ്ഞാറൻ തീരത്തേക്ക് കൊണ്ടുവന്നിരുന്നു. ഈ പ്രദേശത്തിന്റെ നീണ്ട ചരിത്രത്തിൽ, കദംബ, ചാലൂക്യ, രാഷ്ട്രകൂട, ആലുപ എന്നിവയുൾപ്പെടെ വിവിധ രാജവംശങ്ങൾ ഈ വിഭാഗങ്ങളെ സൈനികരായി ഉപയോഗിച്ചിട്ടുണ്ടെന്ന് കേരളോൽപ്പത്തി, തുളുനാട് ഗ്രാമപദ്ധതിഎന്നിവയിലെ പരാമർശങ്ങളെ ഗവേഷകർ ഉദ്ധരിക്കുന്നു.

ഇതിന് പുറമെ ചില പഴയകാല പുസ്തകങ്ങളിൽ അവരെ നാഗ യോദ്ധാക്കളായി പരാമർശിച്ചിട്ടുണ്ടെന്നും അവർ പറയുന്നു. . മലബാറിലെ തിയ്യ, ഈഴവ എന്നീ സമുദായങ്ങൾക്കും അവരുടെ യോദ്ധാവ് പദവിയെക്കുറിച്ച് പ്രത്യേക അവകാശവാദങ്ങളുണ്ടെന്നതും പ്രസിദ്ധീകരിച്ച പഠന ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നു.

Map illustration showing Kerala and Iran highlighting possible genetic connections among Nair, Ezhava and Thiyya communities.
ദുരവസ്ഥയും കുമാരനാശാന്റെ മരണത്തിലെ ‘ദുരൂഹതയും’!

വെങ്കലയുഗത്തിന്റെ അവസാനത്തിലോ അയോയുഗത്തിലോ വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽനിന്ന് തെക്കുപടിഞ്ഞാറൻ തീരത്തേക്ക് ഈ ഗ്രൂപ്പുകളുടെ കുടിയേറ്റം നടന്നതായി മെഷീൻ ലേണിങ് അധിഷ്ഠിത പഠനം സൂചിപ്പിക്കുന്നു ,

കർണാടകയിലെയും കേരളത്തിലെയും കൊങ്കൺ, മലബാർ പ്രദേശങ്ങളിൽ താമസിക്കുന്ന നായർ, തിയ്യ, ബണ്ട്, ഈഴവ, ഹൊയ്‌സാല ജനവിഭാഗങ്ങളിൽപ്പെട്ട 213 വ്യക്തികളിൽ നിന്ന് രക്തസാമ്പിളുകൾ ശേഖരിച്ചാണ് പഠനം നടത്തിയത്. . ഇന്ത്യയിലെ ഹൈദരാബാദിലുള്ള സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജിയുടെ ഇൻസ്റ്റിറ്റ്യൂഷണൽ എത്തിക്സ് കമ്മിറ്റികൾ അംഗീകരിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായാണ് പദ്ധതി നടപ്പിലാക്കിയത്.

ഹൈദരാബാദ് സി‌എസ്‌ഐ‌ആർ-സെന്റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജിയിലെ കുമാരസാമി തങ്കരാജ്, ലോമോസ് കുമാർ,അനുഹ്യ ചൗധരി ,മാംഗളൂർ യൂണിവേഴ്‌സിറ്റിയിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് അപ്ലൈഡ് സുവോളജിയിലെ ജെയ്‌സൺ ജെ. സെക്വീര മുഹമ്മദ് എസ്. മുസ്താക് , തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി ഹ്യൂമൻ മോളിക്യുലാർ ജനിറ്റിക്‌സ് ലബോറട്ടറിയിലെ മൊയ്‌നക് ബാനർജി എന്നിവരാണ് ഈ പഠനം നടത്തിയത്.

Summary

Genetic studies suggest a possible ancestral connection between Kerala and ancient Iranian populations, with research indicating traces of West Asian ancestry among communities such as Nair, Ezhava and Thiyya.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com