അവിശ്വസനീയം!; തന്നേക്കാള്‍ വലിപ്പമുള്ള മുയലിനെ ഒന്നോടെ വിഴുങ്ങി കടല്‍കാക്ക- വീഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st April 2022 11:35 AM |
Last Updated: 01st April 2022 11:35 AM | A+A A- |

മുയലിനെ വിഴുങ്ങുന്ന കടല്‍കാക്കയുടെ ദൃശ്യം
മുയലിനെ മാളത്തില്‍ നിന്നും വലിച്ചു പുറത്തെടുത്ത് ജീവനോടെ വിഴുങ്ങുന്ന കടല്‍കാക്കയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. കൊക്ക് ഉപയോഗിച്ച് മുയലിനെ കടല്‍കാക്ക പിടികൂടുന്നതും അനായാസം വിഴുങ്ങുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. ഏതാണ്ട് തന്നോളം പോന്ന മുയലിനെയാണ് കടല്‍കാക്ക ജീവനോടെ വിഴുങ്ങിയത്.
വെയില്‍സിലെ സ്‌കോമര്‍ ദ്വീപില്‍ നിന്നും 2020 ല്‍ പകര്‍ത്തിയ ദൃശ്യമാണ് വീണ്ടും ജനശ്രദ്ധയാകര്‍ഷിച്ചത്.കടല്‍കാക്കകളുടെ ഇനത്തില്‍ തന്നെ വലുപ്പത്തില്‍ മുന്നിലുള്ള ഗ്രേറ്റ് ബ്ലാക്ക് ബാക്ക്ഡ് ഇനത്തില്‍പെട്ട ഒന്നാണ് വിഡിയോയില്‍ ഉള്ളത്.
തുറസ്സായ പ്രദേശത്ത് മാളത്തിനുള്ളില്‍ ഒളിച്ചിരുന്ന കാട്ടുമുയലിനെ തന്റെ കൊക്ക് ഉപയോഗിച്ച് വലിച്ചു പുറത്തിട്ട കടല്‍കാക്ക നിമിഷങ്ങള്‍ക്കുള്ളില്‍ അതിനെ അകത്താക്കുകയായിരുന്നു. ആദ്യകാഴ്ചയില്‍ മുയല്‍ കടല്‍കാക്കയുടെ തൊണ്ടയില്‍ കുടുങ്ങുമെന്ന് തോന്നുമെങ്കിലും ഘട്ടംഘട്ടമായി മുയലിന്റെ ഓരോ ഭാഗവും കടല്‍കാക്ക വിഴുങ്ങുന്നത് വിഡിയോയില്‍ കാണാം.
കടല്‍കാക്കകളുടെ പ്രധാന ഭക്ഷണത്തിലൊന്നാണ് മുയലുകള്‍ എന്ന് സ്‌കോമര്‍ ദ്വീപിലെ വൈല്‍ഡ് ലൈഫ് ട്രസ്റ്റിലെ വിദഗ്ധര്‍ പറയുന്നു. മീനുകളായാലും ബേക്കറികളില്‍ നിന്നും ലഭിക്കുന്ന ചിപ്‌സായാലും ഒരിക്കല്‍ ഭക്ഷണം ലഭിച്ച സ്ഥലം പിന്നീട് ഓര്‍ത്തെടുത്ത് അവിടേക്ക് തിരിച്ചെത്താന്‍ ചിലയിനം കടല്‍കാക്കകള്‍ക്ക് കഴിവുണ്ടെന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്.
ഒരു വാര്‍ത്ത കൂടി