ഒന്നും ഒളിക്കാനില്ല, എല്ലാം ഇന്ത്യയ്ക്കറിയാം; യുക്രൈന്‍ നിലപാടില്‍ ഇന്ത്യയെ പ്രശംസിച്ച് റഷ്യ

സൗഹൃദവും പരസ്പര വിശ്വാസവുമാണ് ഇന്ത്യ-റഷ്യ ബന്ധത്തിന്റെ കാതല്‍
ലാവ്‌റോവ് ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നു/ എഎന്‍ഐ
ലാവ്‌റോവ് ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നു/ എഎന്‍ഐ


 
ന്യൂഡല്‍ഹി: യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യന്‍ നിലപാടിനെ അഭിനന്ദിച്ച് റഷ്യ. യുക്രൈന്‍ വിഷയത്തില്‍ റഷ്യയ്ക്ക് ഒന്നും ഒളിക്കാനില്ലെന്ന് വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു. എല്ലാം ഇന്ത്യയ്ക്കറിയാം. യുക്രൈന്‍ വിഷയത്തില്‍ ഇന്ത്യന്‍ നിലപാട് മികച്ചതാണ്. ഏകപക്ഷീയ നിലപാട് സ്വീകരിക്കുന്നില്ല എന്നത് അഭിനന്ദനാര്‍ഹമാണെന്ന് സെര്‍ജി ലാവ്‌റോവ് പറഞ്ഞു. 

സൗഹൃദവും പരസ്പര വിശ്വാസവുമാണ് ഇന്ത്യ-റഷ്യ ബന്ധത്തിന്റെ കാതല്‍. ഇന്ത്യയുമായുള്ള തന്ത്രപ്രധാന മേഖലകളിലെ സഹകരണത്തിന് പ്രഥമ സ്ഥാനമെന്നും റഷ്യന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. യുക്രൈന്‍ യുദ്ധം നടക്കുന്നതിനിടെയാണ്, റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയത്. 

നയതന്ത്ര തലത്തിലൂടെയുള്ള പ്രശ്‌ന പരിഹാരം എന്നതാണ് ഇന്ത്യയുടെ നിലപാടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അറിയിച്ചു. എല്ലാക്കാലത്തും ഈ നിലപാടാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി ജയ്ശങ്കര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും റഷ്യന്‍ വിദേശകാര്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com