ബ്യൂനസ് ഐറിസ്: അര്‍ജന്റീനയില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനടിയിലേക്ക് കുഴഞ്ഞുവീണ പെണ്‍കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു. ബ്യൂനസ് ഐറിസ് ഇന്‍ഡിപെന്‍ഡസ് റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. പ്ലാറ്റ്ഫോമില്‍ നിന്ന യാത്രക്കാര്‍ പെണ്‍കുട്ടിയെ ട്രെയിനിടിയില്‍നിന്ന് വലിച്ചെടുക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
കാന്‍ഡെല്ല എന്ന പെണ്‍കുട്ടിയാണ് അപകടത്തില്‍പ്പെട്ടതു അത്ഭുകരമായി രക്ഷപ്പെട്ടതും. രക്തസമ്മര്‍ദം പെട്ടെന്ന് താഴ്ന്നതാണ് വീഴാന്‍ കാരണം എന്നാണ് പെണ്‍കുട്ടി പറയുന്നത്. പെണ്‍കുട്ടിയുടെ കാലിടറുന്നതും പെട്ടെന്ന് മുന്നോട്ടുവീണ് രണ്ട് ബോഗികള്‍ക്കിടയിലേക്ക് പോകുന്നതും വിഡിയോയിലുണ്ട്. അടുത്തുനിന്നിരുന്ന യാത്രക്കാര്‍ ഭയചകിതരായി. ട്രെയിന്‍ നിന്നയുടന്‍ അവര്‍ പെണ്‍കുട്ടിയെ ട്രാക്കില്‍നിന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്കു മാറ്റി.
So this happened recently in #BuenosAires #Argentina
This woman apparently fainted and she fell under on an oncoming train, BUT SHE SURVIVED! She's now out of the hospital pic.twitter.com/EQA2V4foh9
— Diamond Lou®™
'ഇപ്പോഴും ജീവിച്ചിരിക്കുന്നത് എങ്ങിനെയെന്ന് അറിയില്ല. പുനര്‍ജന്മമാണ്. എല്ലാം ഒരിക്കല്‍ക്കൂടി ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നു. രക്തസമ്മര്‍ദം പെട്ടെന്ന് താഴുകയായിരുന്നു. തൊട്ടുമുന്നിലുള്ള ആളെ അറിയിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നെ ഒന്നും ഓര്‍മയില്ല.' - കാന്‍ഡെല്ല പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ അരുവിയിലെ വെള്ളത്തില്‍ മുഖം കഴുകി; മൂക്കിനുള്ളില്‍ കയറി കുളയട്ട; 3 ആഴ്ചയ്ക്ക് ശേഷം ജീവനോടെ പുറത്തെടുത്തു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
