കൂറ്റൻ പെരുമ്പാമ്പിനെ തോളിലിട്ട് പടിക്കെട്ടുകൾ കയറുന്ന യുവാവ്- വൈറൽ വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th August 2022 02:03 PM  |  

Last Updated: 11th August 2022 02:03 PM  |   A+A-   |  

python

പെരുമ്പാമ്പിനെ തോളിലിട്ട് പടിക്കെട്ടുകൾ കയറുന്ന യുവാവിന്റെ ദൃശ്യം

 

പാമ്പിനെ പിടികൂടുന്നത് കാണുമ്പോൾ തന്നെ ഭയം തോന്നാത്തവർ ചുരുക്കമായിരിക്കും. അപ്പോൾ കൂറ്റൻ പാമ്പിനെ തോളിലിട്ട് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ കണ്ടാലോ, പറയാതിരിക്കുന്നതാണ് നല്ലത്. ഇപ്പോൾ കൂറ്റൻ പെരുമ്പാമ്പിനെ തോളിലിട്ടുകൊണ്ട് പടിക്കെട്ടുകൾ കയറുന്ന യുവാവിന്റെ ദൃശ്യമാണ് വ്യാപകമായി പ്രചരിക്കുന്നത്.

വേൾഡ് ഓഫ് സ്നേക്ക് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. റെറ്റിക്യുലേറ്റഡ് പൈതൺ വിഭാഗത്തിൽപ്പെട്ട പെരുമ്പാമ്പിനെയാണ് യുവാവ് തോളിലിട്ടുകൊണ്ട് നടക്കുന്നത്. ഏറെ ശ്രമകരമായാണ് യുവാവ് പാമ്പിനെ തോളിലിട്ടുകൊണ്ട് പടിക്കെട്ടുകൾ കയറുന്നത്. മൃഗശാലയിൽ നിന്നു പകർത്തിയ ദൃശ്യമാകാം ഇതെന്നാണ് നിഗമനം. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by (@world_of_snakes_)

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് ഈ ഗണത്തിൽപ്പെട്ട പാമ്പുകൾ കാണപ്പെടുന്നത്. ലോകത്തെ ഏറ്റവും നീളമുള്ള പാമ്പുകളാണ് റെറ്റിക്കുലേറ്റഡ് ഗണത്തിൽപ്പെട്ട പെരുമ്പാമ്പുകള്‍. മുപ്പത് അടി വരെ നീളം വയ്ക്കുന്ന ഇവയ്ക്ക്  ഒരു മനുഷ്യ ശരീരത്തിന്റെ വീതിയുണ്ടാകും. 160 കിലോഗ്രാം വരെ  ഭാരവും ഇവയ്ക്കുണ്ടാകും.

ഈ വാര്‍ത്ത കൂടി വായിക്കൂ

ആനക്കൂട്ടത്തിന് മുന്നില്‍ സെല്‍ഫി 'പിടിത്തം'; പാഞ്ഞടുത്തു, ജീവനും കൊണ്ടോടി യുവാക്കള്‍- വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ