

അര്‍ജന്റീനയോടുള്ള ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ഫ്രാന്‍സില്‍ ആരാധാകരുടെ അക്രമം. പാരീസ് അടക്കമുള്ള നഗരങ്ങളില്‍ ഫ്രാന്‍സ് ആരാധകര്‍ അക്രമം അഴിച്ചുവിട്ടു. അക്രമാസക്തമായ ജനക്കൂട്ടം റോഡുകള്‍ ബ്ലോക്ക് ചെയ്യുകയും വാഹനങ്ങള്‍ തല്ലി തകര്‍ക്കുകയും ചെയ്തു. പലയിടങ്ങളിലും ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
ലിയോണില്‍ ജനക്കൂട്ടത്തെ മറികടന്ന് വാഹനം മുന്നോട്ടെടുക്കാന്‍ ശ്രമിച്ച സ്ത്രീയെ അക്രമികള്‍ മര്‍ദിച്ചു. ആയിരക്കണിക്ക് പേരാണ് ഫ്രഞ്ച് നഗരങ്ങളില്‍ കൂട്ടംകൂടിയതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
വിവിധയിടങ്ങളില്‍ നടന്ന അക്രമ സംഭവങ്ങളുടെ വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. അക്രമം അടിച്ചമര്‍ത്താനായി 14,000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം, അര്‍ജന്റീനിയന്‍ നഗരങ്ങളില്‍ വന്‍ ആഹ്ലാദ പ്രകടനങ്ങളാണ് നടക്കുന്നത്.
തലസ്ഥാന നഗരമായ ബ്യൂണസ് ഐറിസില്‍ ഏകദേശം 20 ലക്ഷം ആളുകള്‍ ആഹ്ലാദ പ്രകടനത്തിനെത്തി. മെസിയുടെയും മറഡോണയുടെയും ചിത്രങ്ങളുമായാണ് ആരാധകരുടെ ആഹ്ലാദ പ്രകടനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates