പോളണ്ടില്‍ രണ്ടാംലോക മഹായുദ്ധ വിജയ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കാനെത്തിയ റഷ്യന്‍ അംബാസിഡര്‍ക്ക് നേരെ പ്രതിഷേധം. യുക്രൈന്‍ യുദ്ധത്തെ എതിര്‍ക്കുന്ന ഒരുവിഭാഗം, റഷ്യന്‍ അംബാസിഡര്‍ സെര്‍ജി ആന്‍ഡ്രീവിന് നേരെ മഷി ഒഴിച്ചു. 1945 മേയ് 9ന് രണ്ടാം ലോക മഹായുദ്ധത്തില്‍ നാസി ജര്‍മനിക്കെതിരെ സോവിയറ്റ് യൂണിയന്‍ വിജയം നേടിയതിന്റെ വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പ്രതിഷേധം.
യുദ്ധത്തില്‍ പങ്കെടുത്തു കൊല്ലപ്പെട്ട സോവിയറ്റ് സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതില്‍ നിന്നും പ്രതിഷേധക്കാര്‍ ആന്‍ഡ്രീവിനെ തടഞ്ഞു. വാഴ്‌സയില്‍ വെച്ചു നടന്ന പ്രതിഷേധത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.
പ്രതിഷേധത്തെ വിമര്‍ശിച്ച് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് മരിയ സക്കരോവ രംഗത്തെത്തി. 'നവ നാസികളുടെ ആരാധകര്‍ വീണ്ടും അവരുടെ മുഖം കാണിച്ചു' എന്നായിരുന്നു മരിയയുടെ പ്രതികരണം.
യുെ്രെകനിലേക്ക് സൈനിക നടപടിയല്ലാതെ റഷ്യയ്ക്ക് മറ്റു വഴികളില്ലായിരുന്നു എന്ന് പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ മോസ്‌കോയിലെ വിജയ ദിന പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഡോണ്‍ബാസും ക്രിമിയയും ഉള്‍പ്പെടെയുള്ള റഷ്യന്‍ പ്രദേശങ്ങളിലേക്കുള്ള പാശ്ചാത്യ ശക്തികളുടെ കടന്നുകയറ്റം പ്രതിരോധിക്കുക മാത്രമാണു റഷ്യ ചെയ്തതെന്ന് അദ്ദേഹം അവകാശപ്പെട്ടു. യുെ്രെകനിലെ സൈനിക നടപടി നാസികള്‍ക്കെതിരായ പോരാട്ടമാണ്. തികച്ചും അനിവാര്യവും സമയോചിതവുമായ തീരുമാനമായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.
''മാതൃരാജ്യത്തെ സംരക്ഷിക്കാന്‍ വേണ്ടിയാണ് യുെ്രെകനില്‍ റഷ്യന്‍ സൈന്യം പോരാടുന്നത്. നാസികള്‍ക്കെതിരെയാണ് ഈ പോരാട്ടം, റഷ്യയുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്, ഡോണ്‍ബാസിലെ റഷ്യന്‍ വംശജര്‍ക്കു വേണ്ടിയാണ് ഈ പോരാട്ടം. അതു തുടരുക' റെഡ് സ്‌ക്വയറില്‍ തടിച്ചു കൂടിയ സൈനികരോടു പുട്ടിന്‍ പറഞ്ഞു. ആക്രമിക്കുകയല്ലാതെ റഷ്യയ്ക്കു മുന്‍പില്‍ മറ്റു വഴികള്‍ ഇല്ലായിരുന്നു. റഷ്യന്‍ അതിര്‍ത്തിയില്‍ യുെ്രെകനും സഖ്യകക്ഷികളും ഉയര്‍ത്തിയിരുന്ന ഭീഷണിക്കു മറുപടി നല്‍കുക മാത്രമാണ് റഷ്യ ചെയ്തതെന്നും പുട്ടിന്‍ പറഞ്ഞു.
യുെ്രെകന്‍ കീഴടക്കിയശേഷം മേയ് 9ന് വിജയദിനം ആഘോഷിക്കുമെന്നു റഷ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നതിനാല്‍ പുട്ടിന്റെ വിജയദിന പ്രസംഗത്തില്‍ നിര്‍ണായക പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നു വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍, 11 മിനിറ്റ് മാത്രം നീണ്ട പ്രസംഗത്തില്‍ പ്രത്യേകിച്ച് പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
നേരത്തെ, ഫെബ്രുവരി 24ന് റഷ്യന്‍ സേന യുെ്രെകനിലേക്കു കടന്നുകയറിയപ്പോള്‍ പുട്ടിന്‍ അതിനെ സൈനിക നടപടി എന്നു മാത്രമാണ് വിശേഷിപ്പിച്ചത്. 1945 മേയ് 9നാണ് രണ്ടാം ലോക മഹായുദ്ധത്തില്‍ നാസി ജര്‍മനിക്കെതിരെ സോവിയറ്റ് യൂണിയന്‍ വിജയം നേടിയത്. അതിന്റെ ഓര്‍മദിനമായ മേയ് 9 ന്, യുെ്രെകനെതിരെ പൂര്‍ണ തോതിലുള്ള യുദ്ധപ്രഖ്യാപനം ഉണ്ടായേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates