നീലച്ചിത്രങ്ങള്‍ കണ്ട് വിലയിരുത്തുന്ന ജോലി; അപേക്ഷകര്‍ ഒരു ലക്ഷത്തോളം; നറുക്ക് വീണത് 22 കാരിക്ക്

പോണ്‍ വീഡിയോകള്‍ കാണുന്നതിനും, വിലയിരുത്തുന്നതിനുമായി ആളെ ആവശ്യമുണ്ട് എന്നായിരുന്നു പരസ്യം
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

ന്യൂയോര്‍ക്ക്: നീലച്ചിത്രങ്ങള്‍ കണ്ട് വിലയിരുത്തുക എന്ന ജോലിക്ക് ഒടുവില്‍ നറുക്ക് വീണത് 22കാരിക്ക്. സ്‌കോട്‌ലന്‍ഡിലെ ഗ്രീനോക്ക് സ്വദേശിയായ റബേക്ക ഡിക്‌സണ്‍ ആണ് ഏറെ പേര്‍ മോഹിച്ച ആ ജോലി കരസ്ഥമാക്കിയത്. 

അമേരിക്കന്‍ പോണ്‍ കമ്പനിയായ ബെഡ്‌ബൈബിള്‍ കഴിഞ്ഞമാസം അഞ്ചാം തീയതിയാണ് ജോലിക്ക് അപേക്ഷ ക്ഷണിച്ചത്. പോണ്‍ വീഡിയോകള്‍ കാണുന്നതിനും, വിലയിരുത്തുന്നതിനുമായി ആളെ ആവശ്യമുണ്ട് എന്നായിരുന്നു പരസ്യം.

ഹെഡ് ഓഫ് പോണ്‍ റിസര്‍ച്ച് എന്നായിരുന്നു തസ്തികയുടെ പേര്. ഏതാണ്ട് 90,000 ലേറെ പേരാണ് ഈ ജോലിക്കായി അപേക്ഷിച്ചത്. ഇതില്‍ നിന്നാണ് 22 കാരിയായ റബേക്കയെ കമ്പനി തെരഞ്ഞെടുത്തത്. 

വെറുതെ ഇരുന്ന് പോണ്‍ വീഡിയോകള്‍ കാണുകയല്ല, മറിച്ച് സെക്‌സ് പൊസിഷനുകള്‍, രതിമൂര്‍ച്ഛയുടെ എണ്ണം, ദൈര്‍ഘ്യം, സ്ത്രീ പുരുഷ അനുപാതം തുടങ്ങിയ കാര്യങ്ങള്‍ രേഖപ്പെടുത്തണം. ജോലിയിലേക്ക് തന്നെ തെരഞ്ഞെടുത്തത് ഞെട്ടിച്ചുവെന്ന് റബേക്ക അഭിപ്രായപ്പെട്ടു.

മഹത്തായ ജോലിയാണിത്. ഈ പദ്ധതിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും റബേക്ക ഡിക്‌സണ്‍ പ്രതികരിച്ചു. തങ്ങള്‍ക്ക് ലഭിച്ച അപേക്ഷകരില്‍ ഏറ്റവും ഉചിതമായ ചോയ്‌സ് ആയിരുന്നു റബേക്കയെന്ന് ബെഡ്‌ബൈബിള്‍ കമ്പനി സഹസ്ഥാപകന്‍ ജോക്കബ് ബാഗര്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com