ചൈനയില്‍ കോവിഡ് രോഗികളില്‍ റെക്കോര്‍ഡ്; പ്രതിദിന വൈറസ് ബാധിതര്‍ 30,000 കടന്നു

ചൈനയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്
ഫയല്‍ ചിത്രം, എപി
ഫയല്‍ ചിത്രം, എപി

ബെയ്ജിങ്: ചൈനയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്. കോവിഡ് രോഗം തുടങ്ങിയതിന് ശേഷം ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് ബാധിതരാണ് ബുധനാഴ്ചത്തേത്. 31,454 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 27,517 പേര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന്, പകര്‍ച്ചവ്യാധിയെ നിയന്ത്രിക്കാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ് ചൈന. ലോക്ഡൗണുകളും വിപുലമായ നിലയില്‍ പരിശോധനകള്‍ സംഘടിപ്പിച്ചും യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയുമാണ് കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ചൈന ശ്രമിക്കുന്നത്.

തലസ്ഥാനമായ ബെയ്ജിങ്ങില്‍ അടക്കം സീറോ കോവിഡ് നയമാണ് നടപ്പാക്കുന്നത്. ചെറിയ വ്യാപനം ഉണ്ടായാല്‍ പോലും അടച്ചിടുന്ന അവസ്ഥയാണ്. രോഗം ബാധിച്ചവര്‍ക്ക് കര്‍ശന ക്വാറന്റൈന്‍ വ്യവസ്ഥയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ നിയന്ത്രണങ്ങള്‍ കടുത്തതോടെ, ജനങ്ങളുടെ ഇടയില്‍ നിന്ന് പ്രതിഷേധം ഉയരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com