അമേരിക്കന്‍ സൈനിക ഹെലികോപ്റ്റര്‍ ഓസ്ട്രേലിയയില്‍ തകര്‍ന്നുവീണ് മൂന്നുപേര്‍ മരിച്ചു. യുഎസ് നാവിക സേനയിലെ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. യുഎസ്-ഓസ്ട്രേലിയ സംയുക്ത സൈനിക അഭ്യാസത്തിനായി എത്തിയ ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്.
വി-22 ഒസ്പ്രേ ഹെലികോപ്റ്ററാണ് ഞായറാഴ്ച ഡാര്വിന് തീരത്തിന് സമീപം തകര്‍ന്നുവീണത്. 20പേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവരില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
അപകടം നടന്നത് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് സ്ഥിരീകരിച്ചു. അപകടത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ അമേരിക്കയിൽ വീണ്ടും വെടിവെപ്പ്; അക്രമിയടക്കം നാല് പേർ കൊല്ലപ്പെട്ടു
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ