കാര്‍ണിവല്‍ ആഘോഷങ്ങള്‍ക്കിടെ വന്‍ പ്രളയം; ബ്രസീലില്‍ 36 മരണം, വീഡിയോ

ബ്രസീലില്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും 36പേര്‍ കൊല്ലപ്പെട്ടു
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍


ബ്രസീലില്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും 36പേര്‍ മരിച്ചു. സാവോ പോളോ അടക്കമുള്ള നഗരങ്ങളിലാണ് പ്രളയം ബാധിച്ചിരിക്കുന്നത്. പ്രസിദ്ധമായ ബ്രസീലിയന്‍ കാര്‍ണിവല്‍ നടന്നുവരുന്നതിനിടെയാണ് വന്‍ ദുരന്തം സംഭവിച്ചിരിക്കുന്നത്. വിദേശ സഞ്ചാരികള്‍ അടക്കം കുടുങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന സാവോ പോളോയിലാണ് കനത്ത നാശം സംഭവിച്ചിരിക്കുന്നത്. ഇവിടെ കാര്‍ണിവല്‍ ആഘോഷങ്ങള്‍ മാറ്റിവച്ചു. 

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ടെന്ന് സാവോ പോളോ ഗവര്‍ണര്‍ അറിയിച്ചു. സാവോ സെബാസ്റ്റിയോ, ഉബാടുബ, ബെര്‍ടിയോഗ, ഗുവാരുജ മേഖലകളില്‍ പ്രളയം കനത്ത നാശനഷ്ടം വിതച്ചിട്ടുണ്ട്. സാവോ സെബാസ്റ്റിയോയില്‍ ദേശീയ ദുരന്തം പ്രഖ്യാപിച്ചു. ഇവിടേക്കുള്ള ഹൈവേകള്‍ അടച്ചു. 

ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയതായും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായും ഈ പ്രദേശങ്ങളിലേക്ക് രക്ഷാ സംഘത്തിന് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ലെന്നും സാവോ സെബാസ്റ്റിയോ പ്രാദേശിക ഭരണകൂടം അറിയിച്ചു. 

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ബ്രസീല്‍ സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ബ്രസീലിലെ തെക്ക് കിഴക്കന്‍ നഗരമായ പെട്രോ പൊളിസിലുണ്ടായ പ്രളയത്തില്‍ 230പേര്‍ കൊല്ലപ്പെട്ടിരുന്നു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ ഒമാനില്‍ ഭൂചലനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com