'അടുത്ത അനുയായികള്‍ തന്നെ പുടിനെ കൊല്ലും'; സെലന്‍സ്‌കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th February 2023 02:50 PM  |  

Last Updated: 27th February 2023 02:50 PM  |   A+A-   |  

zelensky and putin

സെലൻസ്കി, പുടിൻ/ ഫയൽ ചിത്രം

 

ഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ അദ്ദേഹത്തിന്റെ അനുയായികളാൽ തന്നെ കൊല്ലപ്പെടുമെന്ന് യുക്രൈൻ പ്രസിഡന്റ് വ്ലാഡിമർ സെലൻസ്‌കി. യുക്രൈൻ യുദ്ധത്തെ കുറിച്ച് പുറത്തിറങ്ങിയ ഡോക്യുമെന്ററിയിലാണ് സെലൻസ്‌കിയുടെ വിവാദ പരാമർശം. 

'പുടിന്റെ ഭരണത്തിന്റെ ദുർബലത റഷ്യയ്ക്കുള്ളിൽ അനുഭവപ്പെടുന്ന ഒരു നിമിഷം തീർച്ചയായും ഉണ്ടാകും. അപ്പോൾ ഈ വേട്ടക്കാരനെ മറ്റു വേട്ടക്കാർ വിഴുങ്ങും. ഒരു കൊലയാളിയെ കൊല്ലാനുള്ള കാരണം അവർ കണ്ടെത്തും. അവർ അന്ന് സെലൻസ്‌കിയുടെ വാക്കുകൾ ഓർക്കും. ഇത് നടക്കും, പക്ഷേ എന്നാണെന്ന് അറിയില്ല'- സെലൻസ്‌കി ഡോക്യുമെന്ററിയിൽ പറഞ്ഞു. 

യുക്രൈൻ യുദ്ധത്തിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായാണ് 'ഇയർ' എന്ന പേരിൽ ഡോക്യുമെന്ററി പുറത്തിറങ്ങിയത്. യുദ്ധമുഖത്തിൽ റഷ്യൻ സൈന്യം വ്യാപകമായി തിരിച്ചടി നേരിടുന്നതിൽ, പുടിന്റെ അടുത്ത അനുയായികളിൽ ചിലർ നിരാശരാണെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ  യുഎസില്‍ രോഗിയുമായി പോയ വിമാനം തകര്‍ന്നുവീണു; അഞ്ചു മരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ