ദീപാവലി ഇനി ന്യൂയോര്‍ക്കിലും അവധി ദിനം 

ദീപാവലി ദിനം ന്യൂയോര്‍ക്ക് സിറ്റിയിലെ പബ്ലിക് സ്‌കൂള്‍ ഹോളി ഡേ ആക്കുന്ന ബില്‍ സ്റ്റേറ്റ് അംസംബ്ലിയും സ്റ്റേറ്റ് സെനറ്റും പാസാക്കിയതായി മേയര്‍ എറിക് ആഡംസ് അറിയിച്ചു
ചിത്രം: എക്‌സ്പ്രസ്
ചിത്രം: എക്‌സ്പ്രസ്

ദീപാവലി ദിനത്തില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ന്യൂയോര്‍ക്ക് സിറ്റി. ദീപാവലി ദിനം ന്യൂയോര്‍ക്ക് സിറ്റിയിലെ പബ്ലിക് സ്‌കൂള്‍ ഹോളി ഡേ ആക്കുന്ന ബില്‍ സ്റ്റേറ്റ് അംസംബ്ലിയും സ്റ്റേറ്റ് സെനറ്റും പാസാക്കിയതായി മേയര്‍ എറിക് ആഡംസ് അറിയിച്ചു. 

ഉടന്‍തന്നെ ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ഇന്ത്യക്കാരുടെ മാത്രം വിജയമല്ല, മറിച്ച് ദീപാവലി ആഘോഷിക്കുന്ന എല്ലാ വിഭാഗം ആളുകളുടെയും വിജയമാണെന്ന് മേയര്‍ പറഞ്ഞു. 

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഈ മാറ്റത്തിന് വേണ്ടി സൗത്ത് ഏഷ്യന്‍, ഇന്തോ- കരീബിയന്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ കാത്തിരിക്കുകയാണെന്ന് ന്യൂയോര്‍ക്ക് അസംബ്ലിയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍-അമേരിക്കന്‍ വനിത ജെന്നിഫര്‍ രാജ്കുമാര്‍ പറഞ്ഞു. 

'അവസാനം ദീപാവലി നമ്മുടെ മഹത്തായ നഗരത്തില്‍ അവധി ദിനം ആയിരിക്കുന്നു. 6,00,000വരുന്ന ഹിന്ദു,സിഖ്, ബുദ്ധിസ്റ്റ്, ജൈന മതക്കാരുടെ വികാരം നസ്സിലാക്കിയെന്ന് ഞങ്ങള്‍ക്ക് പറയാം. ഇന്ത്യ, ഗയാന, ട്രിനിഡാഡ്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള കുടുംബങ്ങളെ ഞങ്ങള്‍ തിരിച്ചറിയുന്നതായി കണക്കാക്കാം. ദിപാവലി  അമേരിക്കന്‍ അവധി ദിനമായി കൂടി മാറിയിരിക്കുകയാണ്.'- ജെന്നിഫര്‍ രാജ്കുമാര്‍ പറഞ്ഞു. 

കഴിഞ്ഞ മാസമാണ് ന്യൂയോര്‍ക്ക് അസംബ്ലിയില്‍ ദീപാവലി അവധി ദിനമാക്കുന്ന ബില്ല് അവതരിപ്പിച്ചത്. ബില്ല് പാസായതോടെ, ന്യൂയോര്‍ക്ക് സിറ്റിയില്‍ ഭരണകൂടം അംഗീകരിച്ച 12മത് അവധി ദിനമായി ദീപാവലി മാറി. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com