കോടതി വിധി വന്ന് ഒരുമാസം; 35 പേരെ കൊലപ്പെടുത്തിയ 62കാരന്റെ വധശിക്ഷ നടപ്പാക്കി ചൈന

സ്റ്റേഡിയത്തിന് പുറത്ത് വ്യായാമം ചെയ്യുന്നവരുടെ ഇടയിലേക്ക് കാര്‍ ഓടിച്ചുകയറ്റി 35 പേരെ കൊലപ്പെടുത്തുകയും 40 ലധികം പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ 62കാരന്റെ വധശിക്ഷ നടപ്പാക്കി
China executes man who killed 35 people in car attack
35 പേരെ കൊലപ്പെടുത്തിയ 62കാരന്റെ വധശിക്ഷ നടപ്പാക്കി ചൈനപ്രതീകാത്മക ചിത്രം
Updated on

ബീജിങ്: സ്റ്റേഡിയത്തിന് പുറത്ത് വ്യായാമം ചെയ്യുന്നവരുടെ ഇടയിലേക്ക് കാര്‍ ഓടിച്ചുകയറ്റി 35 പേരെ കൊലപ്പെടുത്തുകയും 40 ലധികം പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ 62കാരന്റെ വധശിക്ഷ നടപ്പാക്കി. കോടതി വധശിക്ഷയ്ക്ക് വിധിച്ച് ഒരു മാസത്തിനകമാണ് 62കാരനായ ഫാന്‍ വെയ്ക്യുവിന്റെ ശിക്ഷ നടപ്പാക്കിയത്.

കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹമോചനത്തിനുശേഷം നടന്ന സ്വത്ത് വിഭജനത്തില്‍ പ്രകോപിതനായാണ് 62കാരന്‍ പരാക്രമം നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സുഹായ് സിറ്റിയില്‍ ചൈനീസ് സൈന്യം എയര്‍ ഷോ നടത്തുന്നതിന് ഒരു ദിവസം മുമ്പാണ് ആക്രമണം നടത്തിയത്.

അപകടകരമായ മാര്‍ഗങ്ങളിലൂടെ പൊതു സുരക്ഷയെ അപകടപ്പെടുത്തിയ കുറ്റത്തിന് സുഹായ് ഇന്റര്‍മീഡിയറ്റ് പീപ്പിള്‍സ് കോടതി പൊതുവിചാരണ നടത്തിയാണ് ഫാനിനെതിരെ ശിക്ഷ വിധിച്ചത്. 62കാരന്റെ പ്രവൃത്തി അങ്ങേയറ്റം നീചമാണെന്നും പ്രതി ഉപയോഗിച്ച രീതി ക്രൂരമാണെന്നും കോടതി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com