'സ്ത്രീയായി മാറിയ എന്നെ ട്രംപ് പുരുഷനാക്കി'; ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ വിഡിയോ വൈറല്‍

രാജ്യത്ത് സ്ത്രീ, പുരുഷന്‍ എന്നിങ്ങനെ രണ്ടു തരം ആളുകള്‍ മാത്രമേ ഉണ്ടാകൂ എന്നായിരുന്നു ഉത്തരവ്.
സായപെരിസിയാന്‍
സായപെരിസിയാന്‍
Updated on

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി രണ്ടാമതും അധികാരമേറ്റശേഷം ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരെയായിരുന്നു ട്രംപിന്റെ ആദ്യ നീക്കം. രാജ്യത്ത് സ്ത്രീ, പുരുഷന്‍ എന്നിങ്ങനെ രണ്ടു തരം ആളുകള്‍ മാത്രമേ ഉണ്ടാകൂ എന്നായിരുന്നു ഉത്തരവ്.

ഇതോടെ ട്രാന്‍സ്‌ജെന്‍ഡറുകളുടെ അവകാശങ്ങള്‍ക്ക് വലിയ തിരിച്ചടിയുണ്ടാക്കി. സായപെരിസിയാന്‍ എന്ന ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയായ ട്രാന്‍സ് യുവതിയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ശസ്ത്രക്രിയയിലൂടെ പൂര്‍ണമായും സ്ത്രീയായി മാറിയതാണെന്നും ട്രംപ് തന്നെ വീണ്ടും പുരുഷനാക്കിയെന്നും സായപെരിസിയാന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞു. പുരുഷന്‍ എന്ന് രേഖപ്പെടുത്തിയ പാസ്‌പോര്‍ട്ട് സ്വീകരിക്കാന്‍ താന്‍ നിര്‍ബന്ധിതയായെന്നും സായ പറയുന്നു

ഇതിനെതിരെ നിയമപോരാട്ടം നടത്താനാണ് ട്രാന്‍സ് യുവതിയുടെ തീരുമാനം. ശസ്ത്രക്രിയയിലൂടെ പൂര്‍ണമായും സ്ത്രീ സ്വത്വം സ്വീകരിച്ചതോടെ മറ്റ് രേഖകളിലെല്ലാം സ്ത്രീയെന്ന ജന്‍ഡര്‍ ചേര്‍ത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com