

വാഷിങ്ടണ്‍: പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഐക്യരാഷ്ട്രസഭ. പ്രശ്‌നപരിഹാരത്തിന് സൈനിക നടപടികള്‍ അല്ല മാര്‍ഗം. ഇന്ത്യ - പാക് ബന്ധം ഏറ്റവും വഷളായ നിലയില്‍ പോകുന്നത് വേദനയുണ്ടാക്കുന്നു. ഇരു രാജ്യങ്ങളും സംയമനം പാലിക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് എത്തിനില്‍ക്കുന്നതെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്, പ്രത്യേകിച്ച് യുഎന്‍ സമാധാന പരിപാലനത്തിന് നല്‍കിയ സുപ്രധാന സംഭാവനകള്‍ക്ക് ഇരു രാജ്യങ്ങളിലെയും സര്‍ക്കാരുകളോടും ജനങ്ങളോടും അഗാധമായ ബഹുമാനവും നന്ദിയുമുണ്ട്. സംഘര്‍ഷം ലഘൂകരിക്കാനായുള്ള സഹായത്തിന് ഐക്യരാഷ്ട്ര സഭ തയാറാണ്.
സാധാരണക്കാരെ ലക്ഷ്യമിടുന്ന ആക്രമണത്തെ അംഗീകരിക്കാനാവില്ല. ഉത്തരവാദികളായവരെ വിശ്വസനീയവും നിയമപരവുമായ മാര്‍ഗങ്ങളിലൂടെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. എളുപ്പത്തില്‍ നിയന്ത്രണംവിട്ട് പോകാനിടയുള്ള ഒരു സൈനിക ഏറ്റുമുട്ടല്‍ ഒഴിവാക്കുക എന്നത് പ്രത്യേകിച്ച് ഈ നിര്‍ണായക ഘട്ടത്തില്‍ അനിവാര്യമാണ്.
പരമാവധി സംയമനം പാലിക്കാനും അപകടത്തിന്റെ വക്കില്‍ നിന്ന് പിന്മാറാനുമുള്ള സമയമാണിത്. ഏത് തരത്തിലുള്ള മധ്യസ്ഥത വഹിക്കാനും യുഎന്‍ ഒരുക്കമാണെന്നും സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates