'കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥം വഹിക്കാം'; ട്രംപിന്റെ പ്രസ്താവന സ്വാഗതം ചെയ്ത് പാകിസ്ഥാന്‍

കശ്മീര്‍ വിഷയത്തില്‍ ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ട്രംപ് പറഞ്ഞത്
mediate on Kashmir issue Pakistan welcomes Trump's statement
ട്രംപ്
Updated on
1 min read

ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥം വഹിക്കാമെന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം. ദക്ഷിണേഷ്യയിലും മറ്റ് മേഖലകളിലും സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ദീര്‍ഘകാല തര്‍ക്കമാണ് കശ്മീര്‍ വിഷയമെന്നും പാകിസ്ഥാന്‍ പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ട്രംപ് പറഞ്ഞത്. ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ വെടിനിര്‍ത്തല്‍ കരാര്‍ കൊണ്ടുവരുന്നതില്‍ മധ്യസ്ഥത വഹിച്ചതായി ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കശ്മീര്‍ വിഷയത്തില്‍ ഇടപെടുന്നതിന് ട്രംപ് സന്നദ്ധത അറിയിച്ചത്.

'കശ്മീര്‍ തര്‍ക്കം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാന്‍ പ്രസിഡന്റ് ട്രംപ് പ്രകടിപ്പിച്ച സന്നദ്ധതയെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ദക്ഷിണേഷ്യയിലും അതിനപ്പുറവും സമാധാനത്തിനും സുരക്ഷയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഒരു ദീര്‍ഘകാല പ്രശ്‌നമാണിത്, വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ അമേരിക്കയുടെ പങ്കിനെ 'ക്രിയാത്മക ഇടപെടല്‍ന്‍ എന്ന് വിശേഷിപ്പിച്ചായിരുന്നു പാക് സര്‍ക്കാരിന്റെ അഭിനന്ദനം.

ജമ്മു കശ്മീര്‍ തര്‍ക്കത്തിന് നീതിയുക്തവും ശാശ്വതവുമായ പരിഹാരം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങള്‍ക്കനുസൃതമായിരിക്കണമെന്നും സ്വന്തം തീരുമാനങ്ങള്‍ എടുക്കാനുള്ള കശ്മീര്‍ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. മേഖലയില്‍ സമാധാനം, സുരക്ഷ, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളില്‍ രാജ്യം 'പ്രതിജ്ഞാബദ്ധ'മാണെന്ന് പാകിസ്ഥാന്‍ പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്കയുമായുള്ള പങ്കാളിത്തം, വ്യാപാരം, നിക്ഷേപം, സാമ്പത്തിക സഹകരണം എന്നീ മേഖലകളില്‍ കൂടുതല്‍ ആഴത്തിലാക്കാന്‍ പാകിസ്ഥാന്‍ ആഗ്രഹിക്കുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

When all is calm, we will go in and get the Nuclear Dust; Trump's controversial statement amid peace efforts
Peace deal with Iran: I will make the decision, Netanyahu has no choice but to accept, says Trump
Suresh Gopi
Khawaja Mohammad Asif
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com