'സിഗരറ്റ് പാക്കറ്റില്‍ വിരലടയാളം'; 21ാം വയസിലെ കൊലപാതകത്തിന് 69ാം വയസില്‍ പ്രതി പിടിയിലായ കഥ

1977ല്‍ ജനറ്റ് റാല്‍സ്റ്റണ്‍ എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി വില്ലി യൂജി സിംസിനാണ് അരനൂറ്റാണ്ടിനുശേഷം പൊലിസിന്റെ പിടിലായത്
murder committed at the age of 21, accused arrested at 69
വില്ലി യൂജി സിംസ് സ്‌ക്രീന്‍ഷോട്ട്
Updated on
1 min read

വാഷിങ്ടണ്‍: ഇരുപത്തിയൊന്നാം വയസില്‍ ചെയ്ത കൊലക്കുറ്റത്തിന് പ്രതി പിടിയിലായത് അറുപത്തിയൊമ്പതാമത്തെ വയസില്‍. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ 1977ല്‍ ജനറ്റ് റാല്‍സ്റ്റണ്‍ എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി വില്ലി യൂജി സിംസിനാണ് അരനൂറ്റാണ്ടിനുശേഷം പൊലീസിന്റെ പിടിലായത്.

കാലിഫോര്‍ണിയയിലെ ബാറിനടുത്തുള്ള അപ്പാര്‍ട്‌മെന്റ് കോംപ്ലക്‌സിന്റെ പാര്‍ക്കിങ്ങില്‍ കാറിന്റെ പിന്‍സീറ്റിലാണ് ജനറ്റിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. നീളക്കയ്യന്‍ ഷര്‍ട്ട് ഉപയോഗിച്ചു കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയില്‍ ജനറ്റിന്റെ മൃതദേഹം കണ്ടെത്തിയത്. ലൈംഗികാതിക്രമത്തിന്റെ തെളിവുകളും ലഭിച്ചിരുന്നു. തലേന്നു രാത്രി ജനറ്റ് അജ്ഞാത പുരുഷനൊപ്പം ബാറില്‍നിന്നു പോകുന്നതു കണ്ടതായി സുഹൃത്തുക്കള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.

വര്‍ഷങ്ങള്‍ക്കിപ്പുറം ആധുനിക സംവിധാനത്തിലൂടെ വിവിധ കേസുകളിലെ ലക്ഷക്കണക്കിനു വിരലടയാളങ്ങള്‍ ഒത്തുനോക്കിയപ്പോഴാണ് വില്ലിയിലേക്ക് അന്വേഷണമെത്തിയത്. കേസില്‍ തെളിവായത് ജനറ്റ് കൊല്ലപ്പെട്ട കാറിനുള്ളില്‍നിന്നു കണ്ടെടുത്ത സിഗരറ്റ് പായ്ക്കറ്റിലെ വിരലടയാളമാണ്. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ ആധുനിക സംവിധാനംവഴി വിരലടയാളം പരിശോധിച്ചപ്പോഴാണു വില്ലിയാണു വില്ലന്‍ എന്നു തിരിച്ചറിഞ്ഞത്. ജനറ്റിന്റെ നഖങ്ങള്‍ക്കിടയില്‍ നിന്നു കിട്ടിയ ഡിഎന്‍എ സാംപിള്‍ വില്ലിയുടേതുമായി യോജിച്ചതോടെയാണ് അറസ്റ്റ്.

കൊലപാതക ശേഷം വിരലടയാളംവഴി അന്വേഷണം നടത്തിയെങ്കിലും പിന്നീട് നിലച്ചിരുന്നു. അതേവര്‍ഷം സൈനിക കേന്ദ്രത്തില്‍ ആര്‍മി പ്രൈവറ്റ് ആയി നിയമനം നേടിയ വില്ലി സിംസിന്‍ പിറ്റേവര്‍ഷം മറ്റൊരു കേസില്‍ കൊലപാതകശ്രമത്തിന് നാലുവര്‍ഷം തടവിലായിരുന്നു. പ്രതിയെ പിടികൂടിയതില്‍ നന്ദിയുണ്ടെന്നു ജനറ്റ് കൊല്ലപ്പെടുമ്പോള്‍ 6വയസ്സ് മാത്രമുണ്ടായിരുന്ന മകന്‍ അലന്‍ (54) പറഞ്ഞു.

കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രി ഇന്ത്യന്‍ വംശജ: ആരാണ് അനിത ആനന്ദ്?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com