
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഉന്നത ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് വ്യവസായി ഇലോണ്‍ മസ്‌ക് ( elon musk )പടിയിറങ്ങി. അമേരിക്കന്‍ പ്രസിഡന്റിന്റെ ഉന്നത ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് താന്‍ പിന്മാറുന്നതായി ഇലോണ്‍ മസ്‌ക് ബുധനാഴ്ച പ്രഖ്യാപിച്ചു. ഫെഡറല്‍ ബ്യൂറോക്രസിയെ കാര്യക്ഷമമാക്കുന്നതിനും പരിഷ്‌കരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഉന്നത ഉപദേഷ്ടാവ് ആയി ഇലോണ്‍ മസ്‌കിനെ നിയമിച്ചത്.
ഗവണ്‍മെന്റ് കാര്യക്ഷമതാ വകുപ്പിലെ പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയിലുള്ള തന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ പ്രസിഡന്റ് ട്രംപിന് നന്ദി പറഞ്ഞാണ് ഇലോണ്‍ മസ്‌ക് പടിയിറങ്ങിയത്. 'ഒരു പ്രത്യേക സര്‍ക്കാര്‍ ജീവനക്കാരന്‍ എന്ന നിലയില്‍ എന്റെ ഷെഡ്യൂള്‍ ചെയ്ത സമയം അവസാനിക്കുമ്പോള്‍, ചെലവുകള്‍ കുറയ്ക്കാന്‍ അവസരം നല്‍കിയതിന് പ്രസിഡന്റിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. @DOGE mission കാലക്രമേണ ശക്തിപ്പെടും, അത് സര്‍ക്കാരിലുടനീളം ഒരു ജീവിതരീതിയായി മാറും.'- മസ്‌ക് എക്‌സില്‍ കുറിച്ചു.
പ്രസിഡന്റ് ട്രംപിന്റെ നിയമനിര്‍മ്മാണ അജണ്ടയെ വിമര്‍ശിച്ച് ഒരു ദിവസത്തിന് ശേഷമാണ് ടെസ്ല സിഇഒയുടെ രാജി. പ്രസിഡന്റ് 'മനോഹരമായ ബില്‍' എന്ന് വിളിക്കുന്നതില്‍ താന്‍ നിരാശനാണെന്നും മസ്‌ക് വെളിപ്പെടുത്തി. നികുതി ഇളവുകളും ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് ശക്തിപ്പെടുത്തുന്നതുമായ നിയമനിര്‍മ്മാണം ഫെഡറല്‍ കമ്മി വര്‍ദ്ധിപ്പിക്കുകയും കാര്യക്ഷമത വകുപ്പിന്റെ (ഡോഗ്) പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്ന് ഇലോണ്‍ മസ്ക് വിമര്‍ശിച്ചു. ഇതിനെ വമ്പിച്ച ചെലവ് ബില്‍ എന്നാണ് മസ്‌ക് വിശേഷിപ്പിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ