സെവാഗിന്റെ കരിയര്‍ ഫിനിഷറും ധോനി, സെവാഗിന്റെ മറുപടി

നിങ്ങളുടെ സ്റ്റമ്പിങ്ങിനേക്കാള്‍ വേഗത്തില്‍ സന്തോഷം നിങ്ങളെ തേടിയെത്തട്ടെ
സെവാഗിന്റെ കരിയര്‍ ഫിനിഷറും ധോനി, സെവാഗിന്റെ മറുപടി
Updated on: 
1 min read

ധോനിക്കുള്ള ജന്മദിനാശംസകളായിരുന്നു സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നത്. ക്രിക്കറ്റ് ലോകത്ത് നിന്നും, പുറത്ത് നിന്നുള്ളവരും ആരാധകരുമെല്ലാം ലോക കിരീടത്തിലേക്ക് തങ്ങളെ എത്തിച്ച നായകന് ജന്മദിനാശംസകളുമായെത്തി. പക്ഷേ അക്കൂട്ടത്തിലൊരാള്‍ സെവാഗിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ധോനിക്കിട്ട് ഒരു കുത്തുമായെത്തി. 

ധോനിക്ക് ആശംസ നേര്‍ന്ന് എത്തിവരില്‍ ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗും ഉണ്ടായിരുന്നു. നിങ്ങളുടെ സ്റ്റമ്പിങ്ങിനേക്കാള്‍ വേഗത്തില്‍ സന്തോഷം നിങ്ങളെ തേടിയെത്തട്ടെ എന്നായിരുന്നു സെവാഗ് ധോനിക്ക് ആശംസ നേര്‍ന്ന് പറഞ്ഞത്. 

എന്നാല്‍, സെവാഗിന്റെ കരിയര്‍ ഫിനിഷ് ചെയ്ത ധോനിക്ക് ജന്മദിനാശംസകള്‍ എന്നായിരുന്നു സെവാഗിന്റെ ഫേസ്ബുക്ക് പോസ്റ്റിനടിയില്‍ വന്ന ഒരു കമന്റ്. പക്ഷേ തൊട്ടു പിന്നാലെ തന്നെ മറുപടിയുമായി സെവാഗ് എത്തി. തെറ്റായ വാക്കുകള്‍ എന്നായിരുന്നു സെവാഗിന്റെ മറുപടി. 

37ാം ജന്മദിനമായിരുന്നു ഇംഗ്ലണ്ടില്‍ കുടുംബത്തിനും ടീം അംഗങ്ങള്‍ക്കും ഒപ്പം ധോനി ആഘോഷിച്ചത്. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വിന്റി20 ജയിച്ച് ജന്മദിനം ആഘോഷമാക്കാന്‍ സാധിച്ചില്ല എന്ന നിരാശ മാത്രം.

 

A post shared by Fun Freak (@funfreakofficial) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com