ഗാന്ധിജിക്ക് ഐസിസിയുടെ സ്‌പെഷ്യല്‍ ട്രിബ്യൂട്ട്; ഏകദിന ലോകകപ്പ് ഉദ്ഘാടനം ഒക്ടോബര്‍ 2ന്?

14 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കയിലെ 8 വേദികളിലും, സിംബാബ്വെയിലെ 3 വേദികളിലും, നമീബിയയിലെ ഒരു വേദിയിലുമായാണ് നടക്കുക
2027 ODI World Cup Could Begin On Gandhi Jayanti As ICC Eyes Special Tribute
2027 ODI World Cup Could Begin On Gandhi Jayanti As ICC Eyes Special Tribute
Updated on
1 min read

ദുബൈ: 2027ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഗാന്ധി ജയന്തി ദിനത്തില്‍ തുടക്കം കുറിക്കാന്‍ ഐസിസി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. അഹിംസയുടെയും സമാധാനത്തിന്റെയും പാതയിലൂടെ ലോകത്തിന് വഴികാട്ടിയ മഹാത്മാഗാന്ധിയോടുള്ള ആദരസൂചകമായാണ് ടൂര്‍ണമെന്റ് ഒക്ടോബര്‍ 2ന് ആരംഭിക്കാന്‍ പദ്ധതിയിടുന്നത്.

ഇന്ത്യയുടെ സ്വാതന്ത്ര്യസമര നായകനും രാഷ്ട്രപിതാവുമായ മഹാത്മാഗാന്ധി തന്റെ ജീവിതത്തിലെ 21 വര്‍ഷം ചിലവഴിച്ചത് ദക്ഷിണാഫ്രിക്കയിലാണ്. ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നീ രാജ്യങ്ങളിലായാണ് അടുത്ത വര്‍ഷത്തെ ലോകകപ്പ് നടക്കുന്നത്. ഗാന്ധിജിക്ക് ദക്ഷിണാഫ്രിക്കയുമായുള്ള അഭേദ്യമായ ബന്ധം കൂടി കണക്കിലെടുത്താണ് ഈ നീക്കം. ലോകം ധ്രുവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇക്കാലത്ത് സമാധാനത്തിന്റെ ശക്തമായ സന്ദേശം നല്‍കാനാണ് ഐസിസി ലക്ഷ്യമിടുന്നതെന്ന് ക്രിക്ബസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ ഒക്ടോബര്‍ 8ന് ടൂര്‍ണമെന്റ് ആരംഭിക്കാനായിരുന്നു ധാരണയെങ്കിലും, പിന്നീട് തീയതിയില്‍ മാറ്റം വരുത്തുകയായിരുന്നു. ഒക്ടോബര്‍ 2ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് നവംബര്‍ 21നാണ് അവസാനിക്കുക. 14 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിലെ മത്സരങ്ങള്‍ ദക്ഷിണാഫ്രിക്കയിലെ 8 വേദികളിലും, സിംബാബ്വെയിലെ 3 വേദികളിലും, നമീബിയയിലെ ഒരു വേദിയിലുമായാണ് നടക്കുക.

2027 ODI World Cup Could Begin On Gandhi Jayanti As ICC Eyes Special Tribute
ചരിത്രം കുറിച്ച് ബംഗ്ലാദേശ്; ഓസ്ട്രേലിയയില്‍ ആദ്യ ടെസ്റ്റ് വിജയം, കങ്കാരുക്കളെ വീഴ്ത്തിയത് 9 വിക്കറ്റിന്
2027 ODI World Cup Could Begin On Gandhi Jayanti As ICC Eyes Special Tribute
ഫുട്‌ബോളില്‍ മാത്രമല്ല, ക്രിക്കറ്റിലും കരുത്ത് തെളിയിച്ച് സ്‌പെയിന്‍; ഓസ്ട്രേലിയയുടെ ലോക റെക്കോര്‍ഡ് തകര്‍ത്തു
2027 ODI World Cup Could Begin On Gandhi Jayanti As ICC Eyes Special Tribute
ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം; ഡബിളടിച്ച് ഹര്‍മന്‍പ്രീത്, വെയില്‍സിനെ വീഴ്ത്തിയത് ഒന്നിനെതിരെ മൂന്നു ഗോളിന്
Summary

2027 ODI World Cup Could Begin On Gandhi Jayanti As ICC Eyes Special Tribute

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com