എന്റെ കണക്കില്‍ വിക്കറ്റ് കീപ്പര്‍മാരില്‍ കേമന്‍ ധോനി അല്ല!; ഗില്‍ക്രിസ്റ്റിന്റെ പട്ടിക ഇങ്ങനെ

മുന്‍ ഓസ്‌ട്രേലിയന്‍ താരം ഗില്‍ക്രിസ്റ്റിന്റെ എക്കാലത്തെയും മികച്ച മൂന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ ഇടംനേടി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനി
Adam Gilchrist
ഗിൽക്രിസ്റ്റ്ഫയൽ
Updated on
1 min read

സിഡ്‌നി: മുന്‍ ഓസ്‌ട്രേലിയന്‍ താരം ഗില്‍ക്രിസ്റ്റിന്റെ എക്കാലത്തെയും മികച്ച മൂന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ ഇടംനേടി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനി. എന്നാല്‍ പട്ടികയില്‍ ഒന്നാം സ്ഥാനം ധോനിക്ക് അല്ല. ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്ററായ റോഡ്‌നി മാര്‍ഷ് ആണ് കൂടുതല്‍ കേമനെന്നാണ് ഗില്‍ക്രിസ്റ്റ് പറയുന്നത്.

ധോനിക്കും റോഡ്‌നി മാര്‍ഷിനും പുറമേ പട്ടികയില്‍ ഇടംനേടിയത് ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയാണ്. മാര്‍ഷ് തന്റെ ആരാധനാപാത്രം മാത്രമല്ല റോള്‍ മോഡല്‍ കൂടിയാണെന്നും ഗില്‍ക്രിസ്റ്റ് വ്യക്തമാക്കി. ധോനിയുടേയും സംഗക്കാരയുടേയും ശൈലികളെ ബഹുമാനിക്കുന്നതായും മുന്‍ ഓസ്‌ട്രേലിയന്‍ താരം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'റോഡ്നി മാര്‍ഷ്, അദ്ദേഹം എന്റെ ആരാധനാപാത്രമാണ്. അദ്ദേഹത്തെ പോലെ ആകാനാണ് ഞാന്‍ ആഗ്രഹിച്ചത്.ധോനിയുടെ കളത്തിലെ മനോഭാവം എനിക്കിഷ്ടമാണ്, ധോനിക്ക് ധോനിയുടേതായ ശൈലിയുണ്ട്. കുമാര്‍ സംഗക്കാര, എപ്പോഴും ഒരു ക്ലാസി ശൈലി പുലര്‍ത്തുന്നയാളാണ്' -ഗില്‍ക്രിസ്റ്റ് പറഞ്ഞു. 1970-84 കാലഘട്ടത്തില്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി 96 ടെസ്റ്റുകളാണ് റോഡ്നി മാര്‍ഷ് കളിച്ചത്.

Adam Gilchrist
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി; ഒളിംപ്യന്‍ മരിച്ചനിലയില്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com