ഷെയ്ൻ വോണിന് ശേഷം ആദ്യ സ്പിന്നർ; ആദം സാംപയ്ക്ക് നേട്ടം

ഏകദിനത്തിൽ പുതിയ നാഴികക്കല്ല് താണ്ടി ഓസീസ് സ്പിന്നർ
Adam Zampa wicket celebration
Adam Zampax
Updated on
1 min read

ഹരാരെ: ഇതിഹാസ സ്പിന്നർ ഷെയ്ൻ വോണിനു ശേഷം ഏകദിനത്തിൽ 200 വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ ഓസ്ട്രേലിയൻ സ്പിന്നറെന്ന നേട്ടം ആ​ദം സാംപ സ്വന്തമാക്കി. ഹരാരെയിൽ സിംബാബ്‍വെക്കെതിരായ രണ്ടാം ഏകദിനത്തിൽ 84 റൺസ് വിജയം സ്വന്തമാക്കിയ മത്സരത്തിൽ താരം 2 വിക്കറ്റുകൾ വീഴ്ത്തിയാണ് നേട്ടത്തിലെത്തിയത്. 291വിക്കറ്റുകളാണ് ഷെയ്ൻ വോണിന്റെ പേരിലുള്ളത്.

ഓസ്ട്രേലിയ 356 റൺസെന്ന കൂറ്റൻ സ്കോറുയർത്തിയ മത്സരത്തിൽ സാംപ 9 ഓവറുകൾ എറിഞ്ഞ് 62 റൺസ് വഴങ്ങിയാണ് 2 വിക്കറ്റുകൾ നേടിയത്. ഇന്നസെന്റ് കയ, ക്രെയ്​ഗ് ഇർവിൻ എന്നിവരാണ് സാംപയുടെ ഇരകളായത്. ഏകദിനത്തിൽ 200 വിക്കറ്റുകൾ നേടുന്ന ഏഴാമത്തെ ഓസ്ട്രേലിയൻ ബൗളറായും സാംപ മാറി.

Adam Zampa wicket celebration
ഏഷ്യൻ ​ഗെയിംസ്; തജീന്ദർപാൽ സിങ് അല്ല, പവൻ സെഹ്‍രാവത് ഇന്ത്യൻ പതാകയേന്തും; കാരണമിത്

ഗ്ലെൻ മ​ഗ്രാത്താണ് ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത ഓസ്ട്രേലിയൻ ബൗളർ. നിലവില്‍ 123 ഏകദിനങ്ങളില്‍ നിന്നു 201 വിക്കറ്റുകള്‍ സാംപ വീഴ്ത്തിയിട്ടുണ്ട്. 12 തവണ താരം നാല് വിക്കറ്റ് നേട്ടവും ഒരു തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി. 35 റൺസ് വഴങ്ങി 5 വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം. 193 മത്സരങ്ങളിൽ നിന്നാണ് വോൺ 291 വിക്കറ്റുകൾ നേടിയത്.

Adam Zampa wicket celebration
98 കളി, 101 ​ഗോൾ! 'സെൻസേഷണൽ സെഞ്ചൂറിയൻ' ഹാരി കെയ്ൻ; റെക്കോർഡ്
Adam Zampa wicket celebration
ചെൽസിയെ നാണംകെടുത്തി ബ്രെൻഡ്ഫോർഡ്!
Summary

Adam Zampa joined Shane Warne as only the second Australian spinner to claim 200 ODI wickets

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com