എറിഞ്ഞൊതുക്കി അര്‍ഷ്ദീപ്; അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് 157 റണ്‍സ് വിജയലക്ഷ്യം

Azmatullah Omarzai
Azmatullah Omarzai facebook
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20യില്‍ ഇന്ത്യയ്ക്ക് 157 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. 44 പന്തില്‍ നിന്ന് അര്‍ധസെഞ്ച്വറിയോടെ 64 റണ്‍സ് നേടിയ അസ്മത്തുള്ള ഒമര്‍സായാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍.

Azmatullah Omarzai
അഫ്ഗാനിസ്ഥാനെതിരെ സഞ്ജു ഇറങ്ങും; അഭിഷേകിനൊപ്പം ഓപ്പണര്‍, ടോസ് ഇന്ത്യക്ക്

ഇന്നിങ്‌സിന്റെ ആദ്യ ഓവില്‍ തന്നെ റഹ്മത്തുള്ള ഗുര്‍ബാസ്(0)നെ പുറത്താക്കി ജസ്പ്രിത് ബുംറയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. 5-1 എന്ന നിലയില്‍ നിന്ന് അര്‍ഷ്ദീപ് സിങ്ങിന്റെ നാലാമത്തെ ഓവറില്‍ രണ്ട് വിക്കറ്റുകള്‍ വീണതോടെ 39 ന് 3 എന്ന നിലയിലായി അഫ്ഗാന്‍. ഇബ്രഹിം സദ്രാന്‍(11), സെദിഖുല്ല അടല്‍(13) എന്നിവരാണ് പുറത്തായത്.

പിന്നീട് 41 ന് 4, 43-5 ന്, എന്ന നിലയിലേക്ക് വീണ അഫ്ഗാനെ അസ്മത്തുല്ലയും(64) മുഹമ്മദ് നബിയും(33), എന്നിവര്‍ ചേര്‍ന്നാണ് കരകയറ്റിയത്. 17 മത്ത ഓവറില്‍ മുഹമ്മദ് നബിയെ പുറത്താക്കി അര്‍ഷ്ദീപ് കൂട്ടുകെട്ട് പൊളിച്ചു. പിന്നീടെത്തിയ റാഷിദ് ഖാനെ(1)യും മടക്കിയതോടെ അഫ്ഗാന്‍ വീണ്ടും തകര്‍ച്ചയിലേക്ക് വീണു. 126 -6,131-7, 131-8 എന്നിവങ്ങനെ വിക്കറ്റുകള്‍ വീണു.

Azmatullah Omarzai
റൂട്ടിന്റെ ക്യാച്ച് പാഴാക്കി ഫീൽഡിങ് ബ്ലണ്ടർ; വൻ ദേഷ്യത്തിൽ സഹ താരങ്ങളോട് 'ആക്രോശിച്ച്' പാക് പേസർ!
Azmatullah Omarzai
'വിക്കറ്റ് കീപ്പർ രാഹുൽ ദ്രാവിഡ്'... മ​​ഹത്തായ ത്യാ​​​​​ഗത്തിന്റെ കഥ!
Summary

India set a target of 157 runs against Afghanistan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com