ഭരണഘടന പരിഷ്‌കരിക്കണം; ഇന്ത്യന്‍ ഫുട്‌ബോളിന് വീണ്ടും വിലക്കുഭീഷണിയുമായി ഫിഫ

2022ല്‍ ഫെഡറേഷനെ ഫിഫ സസ്‌പെന്‍ഡു ചെയ്തിരുന്നു
AIFF faces ban threat as FIFA, AFC set October 30 deadline for ratification of constitution
അനിരുദ്ധ് ഥാപ്പയെ അഭിനന്ദിക്കുന്ന ടീം അംഗങ്ങള്‍Indian Football Team
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോളിന് വീണ്ടും വിലക്കുഭീഷണിയുമായി ഫിഫയും ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനും. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) ഭരണഘടന പരിഷ്‌കരിച്ച് നടപ്പില്‍വരാത്തത് ചൂണ്ടിക്കാണിച്ചാണ് നടപടി.

AIFF faces ban threat as FIFA, AFC set October 30 deadline for ratification of constitution
സഞ്ജുവിനെ മറികടന്ന് 19 കാരന്‍, റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമന്‍

പരിഷ്‌കരിച്ച ഭരണഘടന ഒക്ടോബര്‍ 30-നകം നടപ്പാക്കിയില്ലെങ്കില്‍ ഫെഡറേഷന്‍ സസ്‌പെന്‍ഷന്‍ അടക്കമുള്ള അച്ചടക്കനടപടികള്‍ നേരിടേണ്ടിവരുമെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് ഫിഫയും എഎഫ്‌സിയും സംയുക്തമായി അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടന നടപ്പാക്കാത്തതില്‍ കടുത്ത ആശങ്കയും രേഖപ്പെടുത്തിയിട്ടുണ്ട്.

2022ല്‍ ഫെഡറേഷനെ ഫിഫ സസ്‌പെന്‍ഡു ചെയ്തിരുന്നു. ഒന്നാം ഡിവിഷന്‍ ലീഗ് (ഐഎസ്എല്‍) നടത്തിപ്പ് പ്രതിസന്ധിയിലായിരിക്കെ ഫുട്‌ബോള്‍ ഫെഡറേഷന് കനത്ത അടിയായി ഫിഫയുടെ ഭീഷണി. ഫെഡറേഷന്‍ ഭരണഘടന പരിഷ്‌കരണം നിലവില്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോടതി ഉത്തരവുപ്രകാരമേ പുതുക്കിയ ഭരണഘടന ഫെഡറേഷന് നടപ്പാക്കാന്‍ സാധിക്കു.

AIFF faces ban threat as FIFA, AFC set October 30 deadline for ratification of constitution
ഇമ്രാന്റെ വെടിക്കെട്ട് പൂരം തുണയായി, മഴ കളിച്ച മത്സരത്തില്‍ ട്രിവാന്‍ഡ്രം റോയല്‍സിന് തോല്‍വി
Summary

AIFF faces ban threat as FIFA, AFC set October 30 deadline for ratification of constitution

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com